പിഞ്ചുകുട്ടികളുടെ ഫോട്ടോ പതിച്ച തപാല്‍ സ്റ്റാമ്പുകള്‍ തരംഗമാകുന്നു
രാമപുരം: പിറന്നാള്‍ ഉള്‍പ്പെടെയുള്ള ആഘോഷ അവസരങ്ങളില്‍ കുട്ടികളുടെ ഫോട്ടോ പതിച്ച തപാല്‍ സ്റ്റാമ്പുകള്‍ ഇറക്കുന്നത് വ്യാപകമാവുകയാണ്. തപാല്‍ വകുപ്പിന്റെ മൈ സ്റ്റാമ്പ് എന്ന പദ്ധതിയാണ് പുതിയ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. 300 രൂപ പോസ്റ്റല്‍ ഡിപ്പാര്‍ട്ടുമെന്റില്‍ അടച്ചാല്‍ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ഫോട്ടോ പതിച്ച സ്റ്റാമ്പുകള്‍ പ്രിന്റ് ചെയ്ത് ഡിപ്പാര്‍ട്ടുമെന്റ് നല്‍കും. അഞ്ച് രൂപ മൂല്യമുള്ള ഈസ്റ്റാമ്പുകള്‍ ഒട്ടിച്ച് കത്തിടപാടുകള്‍ നടത്താം. വിവാഹ ക്ഷണക്കത്തുകള്‍, പിറന്നാള്‍, വാര്‍ഷികാഘോഷങ്ങള്‍, റിട്ടയര്‍മെന്റ് പരിപാടികള്‍ എന്നിവയുടെ ക്ഷണക്കത്തുകള്‍ അയക്കുമ്പോള്‍ അവരുടെ തന്നെ ഫോട്ടോ പതിച്ച സ്റ്റാമ്പുകള്‍ പതിച്ച് അയക്കുന്നത് ഫാഷനായി മാറിയിരിക്കുകയാണ്. ഫോട്ടോയും തിരിച്ചറിയല്‍ രേഖയുടെ കോപ്പിയും ,ഫീസും അടച്ചാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സ്റ്റാമ്പ് ലഭിക്കും. ചെറിയ ഫീസ് അടച്ച് സ്ഥാപനങ്ങളുടെയും, പ്രസ്ഥാനങ്ങളുടെയും പരസ്യങ്ങള്‍ പോസ്റ്റ്മാന്‍ മുഖേന വീടുകളില്‍ എത്തിക്കുന്ന ഡയറക്ട് പോസ്റ്റ് സംവിധാനവും കൂടുതല്‍ വ്യാപകമായിക്കൊണ്ടിരിക്കുയാണ്. വിശദ വിവരങ്ങള്‍ക്ക് 8281525215.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."