പൊളിഞ്ഞ കാരപ്പറമ്പ്-ഓട്ടുപാറ റോഡ്; യാത്രക്കാരുടെ നട്ടെല്ലൊടിക്കുന്നു
തേഞ്ഞിപ്പലം: പള്ളിക്കല്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ കാരപ്പറമ്പ്-ഓട്ടുപാറ റോഡിലെ തകരാര്‍ കാരണം യാത്രദുഷ്‌ക്കരമായി. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികളായത് മൂലം ബൈക്കുകള്‍ അപകടത്തില്‍പ്പെടുന്നത് പതിവാണ്.
കയറ്റിറക്കമുള്ള രണ്ടു കിലോമീറ്ററോളം ദൂരത്തില്‍ റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴികളായതിനാല്‍ മിക്ക ഓട്ടോറിക്ഷകളും ഇതുവഴി ട്രിപ്പ് വിളിച്ചാല്‍ പോകാന്‍ തയാറാകുന്നില്ല. ഇത് പലപ്പോഴും യാത്രക്കാരും ഓട്ടോ ഡ്രൈവര്‍മാരും തമ്മില്‍ വാക്കേറ്റത്തിന് കാരണമാകുന്നു. മഴക്കാലത്തിന് മുന്‍പേ പൊട്ടിപ്പൊളിഞ്ഞ റോഡ് അധികൃതരുടെ അനാസ്ഥ കാരണം മഴക്കാലമായതോടെ കൂടുതല്‍ ഭാഗം കുഴികളാവുകയായിരുന്നു. റോഡ് ഉടന്‍ അറ്റകുറ്റപണികള്‍ നടത്തി ഗതാഗതയോഗ്യമാക്കാത്ത പക്ഷം ഈ ഭാഗത്തേക്കുള്ള ഓട്ടോ സര്‍വീസ് നിര്‍ത്തിവെക്കേണ്ടി വരുമെന്നാണ് ഓട്ടോ തൊഴിലാളികള്‍ പറയുന്നത്. യാത്രക്കാരുടെ നട്ടെല്ലൊടിക്കും വിധം പൊട്ടിപ്പൊളിഞ്ഞ റോഡ് ഉടന്‍ റിപ്പയര്‍ ചെയ്യണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."