HOME
DETAILS

ജോസ്ഗിരിയില്‍ സ്വകാര്യവ്യക്തി തട്ടിപ്പിലൂടെ ഭൂമി സ്വന്തമാക്കിയതായി പരാതി: കുടിയിറക്ക് ഭീതിയില്‍ കര്‍ഷകര്‍

  
backup
October 25 2018 | 07:10 AM

%e0%b4%9c%e0%b5%8b%e0%b4%b8%e0%b5%8d%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%b5

കാര്‍ത്തികപുരം: മൂന്നു പതിറ്റാണ്ടിലധികമായി കൈവശംവച്ചിരുന്ന ഭൂമിയില്‍ നിന്ന് കുടിയിറങ്ങാന്‍ തയാറായി ജോസ്ഗിരിയിലെ കര്‍ഷകര്‍. ചെറുപുഴ പഞ്ചായത്തിലെ ജോസ്ഗിരിയിലെ 25ഓളം കുടുംബങ്ങള്‍ക്കാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് പണം നല്‍കി വാങ്ങിയ ഭൂമിക്ക് അവകാശവാദവുമായി സ്വകാര്യവ്യക്തി വന്നതോടെ കുടിയിറങ്ങേണ്ട അവസ്ഥ വന്നത്.
1970ല്‍ തൊടുപുഴ സ്വദേശിയായ ത്രേസ്യാമ്മ വര്‍ഗിസില്‍ നിന്നാണ് ഇവിടുത്തെ കര്‍ഷകര്‍ പണം നല്‍കി ഭൂമി സ്വന്തമാക്കിയത്. എന്നാല്‍ ചില സങ്കേതിക കാരണങ്ങള്‍ പറഞ്ഞ് ഭൂമി എഴുതുന്നതില്‍നിന്ന് പിന്മാറി. കൂലിപ്പണിയെടുത്ത് കിട്ടുന്ന തുച്ഛമായ പണം മിച്ചംപിടിച്ചാണ് മിക്കവരും ഭൂമിയുടെ പണം നല്‍കിയത്. തുടര്‍ന്ന് ത്രേസ്യാമ്മയുടെ മരണത്തിന് ശേഷം 1992ല്‍ ജപ്തി നടപടികളുമായി അധികൃതര്‍ എത്തിയപ്പോഴാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ട കാര്യം കര്‍ഷകര്‍ അറിയുന്നത്. 110 ഏക്കറോളം ഭൂമി ഏലത്തോട്ടമാണെന്ന് വിശ്വസിപ്പിച്ച് സ്ഥലമുടമ കെ.എസ്.എഫ്.ഇയില്‍ നിന്ന് പണമെടുത്ത് തിരിച്ചടയ്ക്കാത്തതായിരുന്നു ജപ്തിക്കു കാരണം.
തുടര്‍ന്ന് ഇതിനെതിരേ അന്ന് വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പ്രദേശവാസികളും ഒറ്റക്കെട്ടായി നിന്നതോടെ അധികൃതര്‍ തിരിച്ചുപോയി. ഇതിനിടെ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി ഭൂമി പരിശോധിക്കുകയും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. ഈ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ തങ്കം ജേക്കബ് എന്നയാള്‍ കോര്‍പറേഷനിലെ വായ്പ തുക തിരിച്ചടയ്ക്കുകയും കരം കെട്ടുകയും ചെയ്തു. ഇതിനെതിരേ നാട്ടുകാര്‍ കോടതിയെ സമീപച്ചെങ്കിലും വിധി നാട്ടുകാര്‍ക്ക് എതിരായി. കൈവശഭൂമിയില്‍ വര്‍ഷങ്ങളായി താമസിക്കുന്ന ഇവര്‍ക്ക് പഞ്ചായത്ത് വീട്ടുനമ്പറും റേഷന്‍ കാര്‍ഡും വൈദ്യുതിയും അനുവദിച്ചിട്ടുണ്ട്. കര്‍ഷകര്‍ ഈ ഭൂമിയില്‍ തെങ്ങ്, കവുങ്ങ്, കാപ്പി, ഏലം മുതലായവ കൃഷി ചെയ്തിട്ടുണ്ട്. സ്ഥലം എം.എല്‍.എ ഉള്‍പ്പെടെയുള്ളവര്‍ കൈവശക്കാര്‍ക്ക് അനുകൂലമായ നടപടി സ്വീകരിക്കുമെന്നു പറഞ്ഞെങ്കിലും യാതൊന്നും ഉണ്ടായില്ല. ഇതിനിടെ കൈവശക്കാര്‍ക്ക് അവകാശപ്പെട്ട പണം ചിലരുടെ അക്കൗണ്ടുകളിലേയ്ക്ക് എത്താനും തുടങ്ങി. ഭൂമി മാഫിയയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് യാത്രക്കാരായ അഞ്ചുപേര്‍ മരിച്ചു

Kerala
  •  2 months ago
No Image

ലോകത്തിലെ ഏറ്റവും വലിയ എയർ ഹബ്ബിനൊരുങ്ങി ദുബൈ

uae
  •  2 months ago
No Image

നെയ്യാറ്റിന്‍കരയില്‍ പത്തുവയസുകാരനെ കാണാതായെന്ന് പരാതി

Kerala
  •  2 months ago
No Image

സഊദിയിലെ ഹൈവേകളിൽ പുതിയ നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നു

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-22-10-2024

PSC/UPSC
  •  2 months ago
No Image

ഇസ്റാഈല്‍ നാവിക താവളങ്ങളിലും വടക്കന്‍ മേഖലകളിലും ഹിസ്ബുല്ലയുടെ മിസൈല്‍ ആക്രമണം; ടെല്‍ അവീവ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

International
  •  2 months ago
No Image

ഗ്രൂപ്പ് ഫോട്ടോ എടുക്കുന്നതിനിടെ യുകെജി വിദ്യാര്‍ഥി ബെഞ്ചില്‍ നിന്ന് വീണു; ചികിത്സയില്‍ വീഴ്ച്ച; രണ്ട് ലക്ഷം പിഴ നല്‍കാന്‍ ഉത്തരവ്

Kerala
  •  2 months ago
No Image

രോഗിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു; ഡ്രൈവര്‍ക്ക് പരിക്ക്

Kerala
  •  2 months ago
No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago