HOME
DETAILS

മറഞ്ഞത് നീതിന്യായരംഗത്തെ അതികായനായ ന്യായാധിപന്‍

  
backup
June 10 2017 | 18:06 PM

%e0%b4%ae%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%a4%e0%b5%8d-%e0%b4%a8%e0%b5%80%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%be%e0%b4%af%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4

പാലാ: നീതിന്യായരംഗത്തെ അതികായകനായ ന്യായാധിപനായിരുന്നു കഴിഞ്ഞദിവസം അന്തരിച്ച പ്രമുഖനിയമജ്ഞനും സാമൂഹിക-സാംസ്‌ക്കാരിക രംഗത്തെ പ്രമുഖനുമായ റിട്ട.ജില്ലാജഡ്ജി കിടങ്ങൂര്‍ വെക്കത്തുശേരില്‍ വി.യു ലംബോദരന്‍.മികച്ച വാഗ്്മിയും മനുഷ്യസ്‌നേഹിയുമായ അദ്ദേഹത്തിന്റെ വിധിന്യായങ്ങളെല്ലാം മാനുഷികമുഖമുള്ളവയായിരുന്നുവെന്ന്് പ്രമുഖ നിയമജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക രംഗത്തും സാംസ്‌ക്കാരികരംഗത്തും മൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച സൗമ്യമായ വ്യക്തിത്വത്തിനുടമയായിരുന്ന അദ്ദേഹം കോട്ടയത്തെ സാമൂഹിക സാംസ്‌ക്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.എല്ലാവരോടും ഏറെ സ്്‌നേഹത്തോടെ ഇടപെട്ടിരുന്ന അദ്ദേഹത്തിന്  വലിപ്പച്ചെറുപ്പമില്ലാതെ കേരളത്തിലങ്ങോളമിങ്ങോളമുള്ള സാമൂഹിക-സാംസ്‌ക്കാരിക- രാഷ്ട്രീയ-സാമുദായിക രംഗങ്ങളിലുള്ളവരുമായി വ്യക്തിബന്ധമുണ്ടായിരുന്നു.
പ്രശസ്ത രാഷ്ടീയ നേതാക്കള്‍ മാധ്യമ സ്ഥാപനമുടമകള്‍, പത്രപ്രവര്‍ത്തകര്‍, സാമുദായിക നേതാക്കള്‍ എന്നിവരുമായി വളരെയടുത്ത് ഇടപഴകിയിരുന്ന അദ്ദേഹത്തിന്റെ സൗമ്യതയും സ്്‌നേഹവുമായിരുന്നു ആബന്ധങ്ങളുടെ ആഴം.നിയമത്തില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം സിവില്‍ കേസുകളിലെ അവസാനവാക്കായിരുന്നു. നിര്‍ണായകമായ  ഒട്ടേറെ സിവില്‍ കേസുകളില്‍ തികച്ചും ന്യായയുക്തമായ വിധി നല്‍കുന്നതിന് മറ്റ് ന്യായാധിപന്‍മാരും അഭിഭാഷകരുമടക്കമുള്ളവര്‍അദ്ദേഹത്തില്‍ നിന്ന്് നിയമോപദേശം തേടിയിരുന്നു.
പ്രശസ്ത തച്ചുശാസ്ത്രവിദഗ്ധനും ജ്യോതിസശാസ്ത്രജ്ഞനുമായിരുന്ന കിടങ്ങൂര്‍ വൈക്കത്തുശേരി ഉണ്ണിയാചാരി(കറുത്തകുഞ്ഞ്)-നാണിയമ്മ ദമ്പതികളുടെ മകനും തച്ചുശാസ്ത്ര വിദഗ്ധന്‍ സ്ഥപതി കിടങ്ങൂര്‍ രാഘവനാചാരിയുടെ ഇളയസഹോദരനുമായിരുന്ന വി.യു ലംബോദരന്‍ ബി.എ ബി.എസ്.സി ബിരുദം സ്വര്‍ണമെഡലോടെ നേടിയ ശേഷം കിടങ്ങൂര്‍ സെന്റ്‌മേരീസ് സ്്കൂളിലും തുടര്‍ന്ന് പുന്നത്തുറ സെന്റ്‌ജോസഫ്‌സ് സ്‌കൂളിലുമായി ആറ്്് വര്‍ഷത്തോളം  അധ്യാപകനായിരുന്നു.
ജോലി ഉപേക്ഷിച്ച് 1956-ല്‍ എറണാകുളം ഗവ. ലോകോളേജില്‍ നിന്ന് നിയമബിരുദം നേടിയശേഷം കേരളാകോണ്‍ഗ്രസ് സ്ഥാപക നേതാവ് പി.ടി ചാക്കോയുടെ കീഴിലാണ് അദ്യമായി അഭിഭാഷകനായി കോട്ടയത്ത് പ്രാക്ടീസ് ആരംഭിച്ചത്. പിന്നീട് ലോകോളേജിലെ സതീര്‍ഥ്യരായിരുന്ന മുന്‍ എംഎല്‍.എ, ജെ.എ ചാക്കോ, എന്‍എസ്.എസ് ജനറല്‍സെക്രട്ടറിയായിരുന്ന കിടങ്ങൂര്‍ ഗോപാലകൃഷ്ണപിളള എന്നിവരുമായി ചേര്‍ന്ന് പാലായില്‍ സ്വന്തമായി ഓഫീസ് തുറന്ന് പാലാ, ഏറ്റുമാനൂര്‍ കോടതികളില്‍ പ്രാക്ടീസാരംഭിച്ചു.
ഇക്കാലയളവില്‍ പാലായില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ച മുന്‍മന്ത്രി കെ.എം മാണിയുടെ വളരെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ലംബോദരന്‍.1962-ല്‍ മുന്‍സിഫായി പെരുമ്പാവൂരില്‍ ഔദ്യോഗിക ജീവിതം ആരംഭിച്ച  അദ്ദേഹം ആലപ്പുഴ, കൊല്ലം,കോട്ടയം കോടതികളില്‍ സബ്ജഡ്ജിയായുംഅഡീഷണല്‍ ജില്ലാജഡ്ജിയായും പ്രവര്‍ത്തിച്ചു.
മാവേലിക്കര കോടതിയില്‍നിന്ന് ജില്ലാ ജഡ്ജിയായാണ് വിരമിച്ചത്. വിരമിച്ചശേഷം കോട്ടയം ബാറിലെ സീനിയര്‍ അഭാഷകനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു. ദീര്‍ഘകാലം അഖിലകേരള വിശ്വകര്‍മ്മമഹാസഭ പ്രസിഡന്റായും തിരുനക്കര മഹാദേവക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റായും,കോട്ടയം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.  
കോട്ടയം മെഡിക്കല്‍ കോളേജിനെ ഗവേഷണരംഗത്ത് മികവിന്റെ കേന്ദ്രമാക്കാന്‍ രൂപീകരിച്ച എത്തിക്കല്‍ കമ്മറ്റിയംഗമായിരുന്ന അദ്ദേഹം മെഡിക്കല്‍കോളേജ് വികസനകാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധകേന്ദ്രീകരിച്ചിരുന്നു.കോട്ടയം വിശ്വസാംസ്‌ക്കാരികവേദി രക്ഷാധികാരിയുമായിരുന്നു.
ചങ്ങനാശേരി എസ്.ബി കോളേജില്‍ പഠിക്കുന്ന കാലത്ത് മികച്ച ഹോക്കികളിക്കാരനായിരുന്ന അദ്ദേഹം സംസ്ഥാന ഹോക്കിടീമിലും അംഗമായിരുന്നു. കിടങ്ങൂര്‍ സഹകരണബാങ്ക് ലീഗല്‍ അഡൈ്വസറുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.കിടങ്ങൂരില്‍ മീനച്ചിലാറിന് കുറുകെ പാലം നിര്‍മ്മിക്കാന്‍  മുഖ്യമന്ത്രിയായിരുന്ന പട്ടംതാണുപിള്ളയെ കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റും ഉറ്റസൃഹൃത്തുമായിരുന്ന തെക്കനാട്ട് പാച്ചിഫിലിപ്പിനൊപ്പം പോയിക്കണ്ട് സര്‍ക്കാര്‍ ഉത്തരവിടീക്കുന്നതിന്  പിന്നില്‍ പ്രവര്‍ത്തിച്ചതും ലംബോദരനായിരുന്നു.
പ്രവര്‍ത്തന മികവിനുള്ള അംഗീകാരമായി ആള്‍ ഇന്ത്യലോയേഴ്‌സ് യൂണിയന്‍ പുരസ്‌ക്കാരം,കേരള ഹൈക്കോടതി ലീഗല്‍ സര്‍വിസസ് കമ്മറ്റി പുരസ്‌ക്കാരം, അഖില കേരള വിസ്വകര്‍മ്മസഭാ പുരസ്‌ക്കാരം,സൗഹൃദകലാസാംസ്‌ക്കാരിക വേദി പുരസ്‌ക്കാരം,കിടങ്ങൂര്‍ പഞ്ചായത്ത് പൗരസമിതി ഗ്രാമദീപം പുരസ്‌ക്കാരം എന്നിവയും അദ്ദേഹത്തെ തേടിയെത്തി.ജീവിതത്തിന്റെ നാനാതുറകളിലുള്ള ഒട്ടേറെ പേര്‍ കോട്ടയം കാരാപ്പുഴയിലുള്ള വസതിയില്‍ ഇന്നലെ അന്തിമോപചാരമര്‍പ്പിക്കാനെത്തിയിരുന്നു.സംസ്‌ക്കാരം ഇന്ന് രാവിലെ 11ന്  സംസ്ഥാന ബഹുമതികളോടെ കിടങ്ങൂര്‍ വൈക്കത്തുശേരില്‍ തറവാട്ടുവീട്ടുവളപ്പില്‍ നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  43 minutes ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  an hour ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  an hour ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  an hour ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  2 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  2 hours ago
No Image

ഒരുമിച്ച് മടക്കം; പനയമ്പാടം അപകടത്തില്‍ മരിച്ച വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം ഖബറടക്കി, കണ്ണീരോടെ വിടചൊല്ലി നാട്

Kerala
  •  2 hours ago
No Image

ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി

National
  •  2 hours ago
No Image

ഗവണ്‍മെന്റ് എക്‌സലന്‍സ് അവാര്‍ഡ് ജേതാക്കളെ മുഹമ്മദ് ബിന്‍ റാഷിദ് ആദരിച്ചു

uae
  •  3 hours ago
No Image

ആരാധനാലയ സംരക്ഷണ നിയമം: അവകാശമുന്നയിച്ച് കീഴ്‌ക്കോടതികളില്‍ ഹരജികള്‍ സമര്‍പ്പിക്കുന്നത് തടഞ്ഞ് സുപ്രിംകോടതി 

National
  •  3 hours ago