അശ്ലീല ശബ്ദസന്ദേശം വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍; കോര്‍പറേഷനില്‍ രാഷ്ട്രീയ വിവാദം
കണ്ണൂര്‍: കോര്‍പറേഷനിലെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സി.പി.എം കൗണ്‍സിലര്‍ അശ്ലീല ശബ്ദസന്ദേശം ഇട്ടതിനെ ചൊല്ലി ജില്ലയില്‍ രാഷ്ട്രീയ വിവാദം. കൗണ്‍സിലറുടെ ഭര്‍ത്താവായ ലോക്കല്‍ കമ്മിറ്റി അംഗം സ്ത്രീയോടു സംസാരിക്കുന്നതിന്റെ അശ്ലീല ശബ്ദസന്ദേശമാണ് മറ്റൊരു സി.പി.എം കൗണ്‍സിലര്‍ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചത്. മേഖലയിലെ ഒരു സഹകരണ ബാങ്ക് ജീവനക്കാരന് കൂടിയായ പ്രാദേശിക നേതാവിന്റെ ശബ്ദമാണു പുറത്തുവന്നത്. അശ്ലീല ശബ്ദസന്ദേശം ലഭിച്ചതിനു പിന്നാലെ അഡ്മിനായ മേയര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് വിട്ടു. എന്നാല്‍ മറ്റൊരു അഡ്മിനായ കോര്പറേഷന് ജീവനക്കാരന് വാട്ട്സ് ആപ്പ് ഗ്രൂപ്പ് തന്നെ പിരിച്ചുവിട്ടു. ആരോപണ വിധേയനായ നേതാവിന്റെ പ്രദേശത്തോടു ചേര്‍ന്നുള്ള കൗണ്‍സിലറാണ് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം പ്രചരിപ്പിച്ചത്.
പാര്‍ട്ടി ഗ്രൂപ്പ് വഴക്കിന്റെ ഭാഗമായാണ് കോര്‍പറേഷനിലെ വനിതാ കൗണ്‍സിലര്‍മാരും ജീവനക്കാരുമുള്ള ഔദ്യോഗിക ഗ്രൂപ്പില്‍ അശ്ലീല സന്ദേശം എത്തിയതെന്നാണ് ഒരുവിഭാഗം ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നത്. ആരോപണ വിധേയനായ നേതാവിന്റെ അശ്ലീല ദൃശ്യങ്ങളും വാട്ട്സ് ആപ്പില്‍ ഒരുവിഭാഗം പ്രചരിപ്പിക്കുന്നുണ്ട്. അതേസമയം സംഭവം ചര്‍ച്ചചെയ്യാന്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി യോഗം നാളെ വിളിച്ചിട്ടുണ്ട്. എന്നാല്‍ തനിക്കെതിരേ നടപടിയെടുത്താല്‍ തന്റെ ഭാര്യ കോര്പറേഷന് കൗണ്‍സിലര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് ആരോപണ വിധേയനായ നേതാവ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ഇരുമുന്നണികള്‍ക്കും തുല്യസീറ്റുള്ള കണ്ണൂര്‍ കോര്‍പറേഷനില്‍ കോണ്‍ഗ്രസ് വിമതന് പി.കെ രാഗേഷിന്റെ പിന്തുണയിലാണു എല്‍.ഡി.എഫ് ഭരണം നടത്തുന്നത്. ഇതുകാരണം നേതാവിനെതിരേയുള്ള നടപടിയുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലാണു സി.പി.എം നേതൃത്വം.
അതേസമയം സംഭവത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ഇന്നലെ അടിയന്തര യോഗം ചേര്‍ന്നു. അശ്ലീല സന്ദേശം വാട്ട്സ് ആപ്പ് ഗ്രൂപ്പിലിട്ട സി.പി.എം കൗണ്‍സിലര്‍ക്കും സംഭവം പൊലിസില്‍ അറിയിക്കാതെ മറച്ചുവച്ച അഡ്മിനായ മേയര്‍ക്കുമെതിരേ ഇന്ന് പൊലിസില്‍ പരാതി നല്‍കാനാണു യു.ഡി.എഫ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."