തുറവൂറില്‍ പനി പടരുന്നു; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന് ആക്ഷേപം
തുറവൂര്‍: മഴ കനത്തതോടെ പകര്‍ച്ച പനി പടരുന്നു. തുറവൂരിലും സമീപപ്രദേശങ്ങളിലെയും നൂറുക്കണക്കിന് ആളുകളാണ് ദിനംപ്രതി ചികിത്സയ്ക്കും മരുന്നിനുമായി തുറവൂര്‍ താലൂക്കാശുപത്രിയില്‍ എത്തുന്നത്.
രോഗികളുടെ എണ്ണം ഓരോ ദിവസവും വര്‍ധിക്കുന്നതിനാല്‍ ആവശ്യത്തിനുള്ള വൈദ്യസഹായങ്ങളും മരുന്നുകളും നല്കാന് കഴിയുന്നില്ല. പലരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയാണ്. മഴക്കാലപൂര്‍വ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി ആരോഗ്യ വകുപ്പ് അധികൃതര്‍ നടത്തുന്നില്ലെന്ന് പൊതുവെ ആക്ഷേപമുണ്ട്. ഗ്രാമ പഞ്ചായത്ത് വാര്‍ഡ് പ്രതിനിധിയും ആരോഗ്യ പ്രവര്‍ത്തകനും കുടുംബശ്രീ പ്രവര്‍ത്തകരും ചേര്‍ന്ന് ആരോഗ്യ ശുചിത്വ കമ്മിറ്റി രൂപീകരിച്ചെങ്കിലും പ്രവര്‍ത്തനങ്ങളൊന്നും നടന്നിട്ടില്ലെന്ന് ജനങ്ങള്‍ പറയുന്നു.
പകര്‍ച്ച പനി പടരാതിരിക്കാന്‍ ഇനിയെങ്കിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ കാര്യക്ഷമമമായി പ്രവര്‍ത്തിക്കണമെന്നാണ് ജനങ്ങള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."