പൊതുശ്മശാനം നവീകരണം: ആക്ഷന്‍ കൗണ്‍സില്‍ നിവേദനം നല്കി
കായംകുളം :നഗരസഭ മുപ്പത്തിയഞ്ചാം വാര്‍ഡില്‍ സ്ഥാപിച്ചിട്ടുള്ള നഗരസഭ വക പൊതുശ്മശാനം നവീകരിക്കണമെന്നാവശ്യപ്പെട്ടു ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ കായംകുളം എം.എല്‍ .എ പ്രതിഭഹരിക്ക് നിവേദനം നല്കി. ശവസംസ്കാരം നടത്തുമ്പോഴുണ്ടാകുന്ന ദുര്‍ഗന്ധം പടരാതിരിക്കാന്‍ ഗ്യാസോ വൈദുതീയോ ഏര്‍പ്പെടുത്താന്‍ സംവിധാനമൊരുക്കണമെന്നും, ശ്മാശാനത്തില്‍ സ്ഥിരം കാവല്ക്കാരെ നിയമിക്കണമെന്നും ഇഴജന്തുക്കളുടെ ശല്യമൊഴുവാക്കാന് ശുചീകരണത്തിന് സംവിധാനം ഒരുക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ശ്മശാനം നവീകരിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലു ത്തി വൈധ്യുതീകരണ പ്രൊജക്റ്റ് നടപ്പാക്കുമെന്നും എം.എല്‍.ഏ പറഞ്ഞു.
ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികളായ അഡ്വ.ഒ.ഹാരിസ്, ശ്രീകുമാരി, ഷീനഫൈസല്, ശോഭന,നിഷ,ഷഫീഖ്,റജീന, ഉഷ, കൃഷ്ണമ്മ,നസീമ,സുറുമി,ശാലു,അമ്പിളി,ജാനമ്മ,ഷൈനി,നാസര്‍ അനീസ്,ഫൈസല്‍,വിശ്വരൂപന്, താഹ തുടങ്ങിയവര്‍ നിവേദന സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."