HOME
DETAILS

കടല്‍ക്ഷോഭം: കോണ്‍ഗ്രസ് ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കുന്നു

  
backup
June 10 2017 | 18:06 PM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%b7%e0%b5%8b%e0%b4%ad%e0%b4%82-%e0%b4%95%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d%e0%b4%97%e0%b5%8d%e0%b4%b0%e0%b4%b8%e0%b5%8d

ആലപ്പുഴ : കടല്‍ക്ഷോഭം രൂക്ഷമായിട്ടും തീരദേശ സംരക്ഷത്തിനായി നാളിതുവരെ യാതൊരു നടപടിയും സ്വീകരിക്കാത്ത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നടപടികള്‍ക്കെതിരെ എ.ഐ.സി.സി ജനറല്‍സെക്രട്ടറി കെ.സി.വേണുഗോപാല്‍.എം.പിയുടെ നേതൃത്വത്തില്‍ ഏകദിന സത്യാഗ്രഹം സംഘടിപ്പിക്കുവാന്‍ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന ബഡ്ജറ്റില്‍ വിവിധ പദ്ധതികള്‍ക്കായി 25000 കോടിയുടെ ശുപാര്‍ശ കിഫ്ബിയില്‍ ഉള്‍പ്പെടുത്തിയിട്ടും തീരസംരക്ഷണത്തിനായി ഒരു രൂപ പോലും പ്രഖ്യാപിക്കുവാന്‍ തയ്യാറാകാത്ത ഗവണ്‍മെന്റിന്റെ നടപടി മനുഷ്യത്വരഹിതവും, പ്രതിഷേധാര്‍ഹവുമാണെന്ന് യോഗം വിലയിരുത്തി.
ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തിലെ തിരസംരക്ഷണത്തിനായി കടല്‍ ഭിത്തിയുടേയും പുലിമുട്ടിന്റേയും നിര്‍മ്മാണത്തിനായി കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 2000 കോടിയുടെ പദ്ധതി അനുവദിക്കുക, കടലാക്രമണത്തിനിരയായവര്‍ക്ക് പുന:രധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കുക, മുഴുവന്‍ മത്സ്യതൊഴിലാളികളേയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുക തുടങ്ങീയ ആവശ്യങ്ങള്‍ ഉന്നയിച്ച് ജൂണ്‍ 15-ാം തിയതി കളക്ടറേറ്റ് പടിക്കലാണ് സത്യാഗ്രഹം നടത്തുന്നത്.
റേഷന്‍ മുന്‍ഗണനാ പട്ടിക അട്ടിമറിച്ച ശേഷം റേഷന്‍ കാര്‍ഡിന് ഫിസേര്‍പ്പെടുത്തുകയും ചെയ്ത കേരള സര്‍ക്കാര്‍ നടപടി സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്നും യോഗം അഭിപ്രായപ്പെട്ടു.   ജില്ലയില്‍ സി.പി.എമ്മും ,ബി.ജെ.പിയും തമ്മില്‍ നടക്കുന്ന അക്രമങ്ങള്‍ വ്യാജ ഏറ്റുമുട്ടലുകളാണെന്നും ജില്ലയില്‍ ഭീതിപരത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാനാണ് ഇരുകൂട്ടരും ശ്രമിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടു. ജില്ലയുടെ ക്രമസമാധാനം തകര്‍ക്കുവാനുള്ള ഇവരുടെ ശ്രമങ്ങള്‍ക്കെതിരെ ചെറുത്ത് നില്‍പ്പ് സംഘടിപ്പിക്കുവാനും യോഗഗം തീരുമാനിച്ചു.ഡി.സി.സി പ്രസിഡന്റ് എം.ലിജു അദ്ധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷ് ഉദ്ഘാടനം ചെയ്തു.
സി.ആര്‍.ജയപ്രകാശ്, ബി.ബാബുപ്രസാദ്, ഷാനിമോള്‍ ഉസ്മാന്‍, പഴകുളം മധു, കെ.പി.ശ്രീകുമാര്‍, എ.എ.ഷുക്കൂര്‍, ഡി.സുഗതന്‍, ഏ.കെ.രാജന്‍, എന്‍.രവി, എം.എം.ബഷീര്‍, എം.എന്‍.ചന്ദ്രപ്രകാശ്, ജി.മുകുന്ദന്‍ പിള്ള, യു.മുഹമ്മദ്,, കല്ലുമല രാജന്‍, കെ.വി.മേഘനാദന്‍, റ്റി.സുബ്രഹ്മണ്യദാസ്, ജി.സഞ്ജീവ് ഭട്ട്, പി.ഉണ്ണികൃഷ്ണന്‍, സി.ഡി.ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ പ്രവർത്തനമാരംഭിച്ച് ഇ- ഹെയ്ലിംഗ് പ്ലാറ്റ്ഫോം ബോൾട്ട്; ഇന്ന് ഏഴ് റൈഡുകളിൽ 53 ശതമാനം കിഴിവ് 

uae
  •  12 days ago
No Image

'ഡല്‍ഹി ചലോ' മാര്‍ച്ചുമായി വീണ്ടും കര്‍ഷര്‍; തലസ്ഥാനത്ത് കര്‍ശന പരിശോധന, ഗതാഗതക്കുരുക്ക് 

National
  •  12 days ago
No Image

എം.എല്‍.എയുടെ മകന് എങ്ങനെ ആശ്രിതനിയമനം നല്‍കാനാകും;  കെ. കെ രാമചന്ദ്രന്‍നായരുടെ മകന്റെ നിയമനം റദ്ദാക്കി സുപ്രിംകോടതി

Kerala
  •  12 days ago
No Image

അതിതീവ്രമഴ തുടരും; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത

Kerala
  •  12 days ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  12 days ago
No Image

സംശയം തോന്നി ബാഗേജ് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് അപൂർയിനത്തിൽപ്പെട്ട 14 പക്ഷികൾ; നെടുമ്പാശേരിയിൽ 2 പേർ പിടിയിൽ

Kerala
  •  12 days ago
No Image

പിൻവലിച്ച നോട്ടുകൾ ഈ മാസം 31 വരെ മാറ്റിയെടുക്കാം; സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ 

oman
  •  12 days ago
No Image

ഷോര്‍ട്ട് സര്‍ക്യൂട്ട്; സുപ്രീം കോടതിയിൽ തീപിടിത്തം 

National
  •  12 days ago
No Image

ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ട; മുസ്‌ലിം പള്ളികളിൽ നിന്ന് ഉച്ചഭാഷിണി പിടിച്ചെടുക്കാൻ നിർദ്ദേശിച്ച് ഇസ്‌റാഈൽ സുരക്ഷാ മന്ത്രി 

International
  •  12 days ago
No Image

ബീമാപള്ളി ഉറൂസ്; തിരുവനന്തപുരം നഗരസഭാ പരിധിയില്‍ നാളെ അവധി

Kerala
  •  12 days ago