അരപ്പറ്റ-പുതുക്കാട് തോട്ടം തൊഴിലാളികള്‍ക്ക് രണ്ട് മാസമായി കുടിവെള്ളമില്ല
മേപ്പാടി: താഴേ അരപ്പറ്റയിലെ പുതുക്കാട് എസ്റ്റേറ്റ് പാടികളില്‍ ജലവിതരണം മുടങ്ങിയതായി പരാതി. പുതുക്കാട് മാരിയമ്മന്‍ ക്ഷേത്ര പരിസത്തെ എസ്റ്റേറ്റ് പാടികളിലാണ് രണ്ട് മാസത്തിലേറെയായി ജലവിതരണം മുടങ്ങിയിരിക്കുന്നത്. ഹാരിസണ്‍സ് മലയാളം കമ്പനിയുടെ ജല വിതരണ പദ്ധതിയിലെ തകരാറാണ് തൊഴിലാളികള്‍ക്ക് തിരിച്ചടിയായത്.
മൂന്ന് പാടികളിലെ പതിനെട്ട് കുടുംബങ്ങളാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്. ദിവസങ്ങള്‍ കൂടുമ്പോള്‍ കമ്പനി ടാങ്കറില്‍ ജലവിതരണം നടത്തുന്നുണ്ടെങ്കിലും ഇത് കലക്ക വെള്ളമാണെന്നാണ് തൊഴിലാളികള്‍ പറയുന്നത്.
ചെറിയ തകരാര്‍ മാത്രമെ ജലവിതരണ സംവിധാനത്തിനുള്ളു എന്നിരിക്കെ തകരാര്‍ പരിഹരിക്കാന്‍ മാനേജ്‌മെന്റ് തയാറാകുന്നില്ലന്നാണ് തൊഴിലാളികള്‍ പറയുന്നത്.
മഴവെള്ളം ശേഖരിച്ചായിരുന്നു ഇതുവരെ ഭക്ഷണം പാകം ചെയ്യാനും മറ്റുമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍ മഴ കുറഞ്ഞതോടെ അതും ഇല്ലാതായെന്ന് തൊഴിലാളികള്‍ പറയാന്നു.
ജലവിതരരണം തടസപ്പെട്ടതോടെ ജലം പണം കൊടുത്ത് വാങ്ങേണ്ട സ്ഥിയാണെന്ന് ഇവര്‍ പറയുന്നു.
ജലവിതരണം പുനരാരംഭിച്ചില്ലങ്കില്‍ എസ്റ്റേറ്റ് ഓഫിസിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരത്തിന് തയാറെടുക്കുകയാണ് തൊഴിലാളികള്‍.
എസ്റ്റേറ്റിനകത്തെ ചതുപ്പിലെ കിണറില്‍ നിന്നും മോട്ടോര്‍ സ്ഥാപിച്ച് ടാങ്കിലേക്ക് പമ്പ് ചെയ്തായിരുന്നു.
ജലവിതരണം എന്നാല്‍ കനത്ത മഴയെ തുടര്‍ന്ന് ജലവിതരണ സംവിധാനത്തിന് തകരാര്‍ സംഭവിചെന്നാണ് മാനേജ്‌മെന്റ് പ്രതിനിധികള്‍ പറയുന്നത്. എന്നാല്‍ റോഡരികിലെ പാടികളായതിനാല്‍ ഇതിലെ താമസക്കാരെ ഒഴിപ്പിക്കാനാണ് ജലവിതരണം മുടക്കിയതെന്ന് തൊഴിലാളികള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."