മുന്‍ പഞ്ചായത്ത് പ്രസിഡന്റിനും മകള്‍ക്കും വെട്ടേറ്റു
പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ പീലിങ് ഷെഡിനെ ചൊല്ലി നടന്ന തര്‍ക്കത്തില്‍ മുന്പഞ്ചയാത്ത് പ്രസിഡന്റിനും മകള്‍ക്കും വെട്ടേറ്റു. കഴിഞ്ഞ ദിവസം വൈകുന്നേരം വടുതല നദ്വത്ത് നഗര്‍ പുന്നാത്തറ കടവിലാണ് സംഭവം.
അരൂക്കുറ്റി മുന്പഞ്ചയാത്ത് പ്രസിഡന്റായിരുന്ന പുന്നത്തറയില്‍ പി.കെ അബ്ദുള്ളയുടെ പീലിങ് ഷെഡില്‍ നിന്ന് ദുര്‍ഗന്ധം ഉയരുന്നുവെന്നാരോപിച്ചു മദ്യലഹരിയിലായിരുന്ന അയല്‍വാസിയായ സുനില്‍കുമാര്‍ ചോദ്യം ചെയ്യുകയും പീലിങ് ഷെഡിന്റെ ജനല്‍ചില്ലുകള്‍ തല്ലിത്തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ഇത് അബ്ദുള്ളയും മരുമകന് ഹുസൈനും മകള്‍ ഷക്കീലയും തടയാന്‍ ശ്രമിച്ചുവെങ്കിലും വാക്കത്തി കൊണ്ട് ഷക്കീലയുടെ തലക്കും അബ്ദുള്ളയുടെ കൈക്കും വെട്ടുകയായിരുന്നു. ഇരുവരേയും എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂച്ചാക്കല്‍ പോലീസ് സുനില്‍കുമാറിനെ കസ്റ്റടിയിലെടുത്ത് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."