ശരീഅത്ത് സംരക്ഷണത്തിന് സമസ്ത പ്രതിജ്ഞാബദ്ധം: ജമലുല്ലൈലി തങ്ങള്‍
ഗൂഡല്ലൂര്‍: മതനിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തും വിശ്വാസ കാര്യങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയും ഇസ് ലാമിക ശരീഅത്തിനെതിരേ നടക്കുന്ന ഏത് ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കാന്‍ സമസ്ത പ്രതിജ്ഞാ ബദ്ധമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ്‌കോയ ജമലുല്ലൈലി തങ്ങള്‍ പ്രസ്താവിച്ചു.
സമസ്ത നീലഗിരി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുആവന ജില്ലാ ഉലമാ-ഉമറാ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരീഅത്ത് വിഷയത്തില്‍ ഒരു വിട്ടുവീഴ്ചക്കും സമുദായം തയാറല്ല. വിശ്വാസ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി രാജ്യത്തിന്റെ ഭരണഘടന അനുവദിക്കുന്ന അവകാശങ്ങളില്‍ കൈകടത്താനുള്ള ഫാസിസ്റ്റ് അജണ്ടകള്‍ മതേതര ഇന്ത്യ തിരിച്ചറിയണം.
ഏത് മതവിശ്വാസിയും അവന്റെ വിശ്വാസവും ആചാരവും അനുസരിച്ച് ജീവിക്കാനുള്ള അവസരം രാജ്യത്തിന്റെ മൂല്യവത്തായ പൈതൃകമാണ്. അത് തിരുത്താനും തടയാനുമുള്ള അധികാരിവര്‍ഗത്തിന്റെ ശ്രമങ്ങള്‍ രാജ്യത്തിന്റെ കെട്ടുറപ്പ് തകര്‍ത്ത് കലാപമുണ്ടാക്കാനേ സഹായകമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സമസ്ത ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. പട്ടിക്കാട് ജാമിഅ നൂരിയ്യ പ്രൊഫ. ളിയാഉദ്ദീന്‍ ഫൈസി മുത്വലാഖ് ഓര്‍ഡിനന്‍സും സാമൂഹിക സമസ്യയും എന്ന വിഷയമവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി പി.കെ.എം ബാഖവി, ട്രഷറര്‍ എം മൊയ്തീന്‍കുട്ടി റഹ്മാനി, എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, ജംഇയ്യതുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് എന്‍ ഉമര്‍ ഫൈസി, സെക്രട്ടറി എ.എം ശരീഫ് ദാരിമി, മഹല്ല് ഫെഡറേഷന്‍ ഭാരവാഹികളായ കെ ബാപ്പു ഹാജി, ഡോ. വി.കെ നാസര്‍ ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.സി സൈദലവി മുസ്‌ലിയാര്‍, സെക്രട്ടറി കെ.പി അലി മുസ്‌ലിയാര്‍, ട്രഷറര്‍ എന്‍.എം അഷ്‌റഫ് ഹാജി, മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കുഞ്ഞാവഹാജി, സെക്രട്ടറി ആലി ഉപ്പട്ടി, ട്രഷറര്‍ എം യൂസുഫ് ഹാജി, ജംഇയതുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് വി.പി ഹനീഫ ദാരിമി, സെക്രട്ടറി കെ.കെ സൈദലവി റഹ്മാനി, ട്രഷറര്‍ വി ഹനീഫ ഫൈസി, അംജദ് ഫൈസി, ഫളല്‍റഹ്മാന്‍ ദാരിമി, ഉമര്‍ ബാഖവി, ഉസ്മാന്‍ ദാരിമി, ഹുസൈന്‍ ബാഖവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."