ഒറ്റപ്പാലം നഗരസഭയില്‍ ബി.ജെ.പി തുണച്ചു: സി.പി.എമ്മിന് ഭരണം തുടരാം: അവിശ്വാസം കൊണ്ടുവന്നത് മോഷണ കേസില്‍ പ്രതിയായ കൗണ്‍സിലറെ സി.പി.എം പുറത്താക്കിയതോടെ
ഒറ്റപ്പാലം: സി.പി.എം ഭരിക്കുന്ന ഒറ്റപ്പാലം നഗരസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസത്തെ ബി.ജെ.പി-സി.പി.എം കൂട്ടുകെട്ടില്‍ അതിജീവിച്ചു. യു.ഡി.എഫ് ഏഴ്, സ്വതന്ത്ര മുന്നണി ആറ്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെ 14 കൗണ്‍സിലര്‍മാരുടെ പിന്തുണയാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. ബി.ജെ.പി അംഗങ്ങള്‍ സി.പി.എം ഭരണം നിലനിര്‍ത്താനായി വിട്ടു നില്‍ക്കുകയായിരുന്നു.
മോഷണക്കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് തുടങ്ങിയ സമരങ്ങള്‍ മുതല്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ വരെ ബി.ജെ.പി അംഗങ്ങള്‍ പ്രതിപക്ഷ നിലപാടിനൊപ്പമായിരുന്നു നിലകൊണ്ടത്. അവിശ്വാസ പ്രമേയം കഴിഞ്ഞു മതി അജന്‍ഡകളിലേക്ക് പ്രവേശിക്കുക എന്ന് കഴിഞ്ഞ കൗണ്‍സില്‍ യോഗത്തില്‍ ആവശ്യപ്പെട്ടത് ബി.ജെ.പി കൗണ്‍സിലര്‍ ഗംഗാധരനായിരുന്നു.
ബി.ജെ.പി ഒറ്റപ്പാലം നഗരസഭയില്‍ സി.പി.എം അനുകൂല നിലപാട് എടുത്തതില്‍ കടുത്ത പ്രതിഷേധത്തിലാണ് പ്രവര്‍ത്തകരില്‍ ഭൂരിഭാഗവും. നഗരസഭയില്‍ ചെയര്‍മാനെതിരെയുള്ള അവിശ്വാസ പ്രമേയം ഇന്നലെ രാവിലെ ഒമ്പതിനും, വൈസ് ചെയര്‍പേഴ്‌സനെതിരെയുള്ള അവിശ്വാസ പ്രമേയം ഉച്ചക്ക് ശേഷം രണ്ടിനുമായിരുന്നു ചര്‍ച്ചെക്കെടുത്തത്.
കൗണ്‍സില്‍ ഹാളിന്റെ വാതിലുകള്‍ അടച്ചിട്ടായിരുന്നു ചര്‍ച്ച. രാവിലെ തന്നെ എത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പോലും പ്രവേശനം അനുവദിച്ചില്ല. അകത്തു നിന്നും പുറത്തേക്കും ആര്‍ക്കും പ്രവേശനം ഇല്ലായിരുന്നു. റിട്ടേണിംഗ് ഓഫിസര്‍ ആര്‍.എസ് അനുവിന്റെ നിയന്ത്രണത്തിലായിരുന്നു യോഗം നടന്നത്.
മോഷ്ടാവിന്റെ പിന്തുണയില്‍ തുടരുന്ന നഗര ഭരണത്തിനെതിരേ വാദിക്കാറുള്ള ബി.ജെ.പി അംഗങ്ങളുടെ പിന്തുണ ഉറപ്പാക്കുന്നതില്‍ സി.പി.എം നടത്തിയ ശ്രമങ്ങള്‍ വിജയിക്കുകയായിരുന്നു. അവിശ്വാസം തള്ളിയതോടെ സി.പി.എം കൗണ്‍സിലര്‍മാര്‍ നഗരസഭയില്‍ ആഹ്ലാദ പ്രകടനം നടത്തി. മോഷണ കേസില്‍ പ്രതിയായ കൗണ്‍സില്‍ അംഗം ബി.സുജാതയെ പാര്‍ട്ടി പുറത്താക്കിയതോടെ സിപി.എമ്മിന് 14 അംഗങ്ങാളാണ് നിലവിലുള്ളത്. 36അംഗ കൗണ്‍സിലില്‍ അവിശ്വാസം പാസാകുന്നതിന്ന് 19 അംഗങ്ങളുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. ഒറ്റപ്പാലം നഗരസഭയിലെ വിദ്യാഭ്യാസ കലാ കായിക സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പദവി ബി.സുജാത രാജി വെച്ചത് സംബന്ധിച്ച അവ്യക്തത ഇപ്പോഴും തുടരുകയാണ്.
കോ.ലീ.ബി.സ്വതന്ത്ര മുന്നണി സഖ്യമെന്നാരോപിച്ച സി.പി.എം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടതായി യു.ഡി.എഫ് ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."