മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കി; ഉപഭോക്താവിന് അനുകൂല വിധി
ഇരിങ്ങാലക്കുട: ഏകപക്ഷീയമായി മൊബൈല്‍ ഫോണ്‍ സേവനങ്ങള്‍ നിര്‍ത്തലാക്കിയതിനെ തുടര്‍ന്നു ഫയല്‍ ചെയ്ത ഹരജിയില്‍ പരാതിക്കാരന് അനുകൂല വിധി.
ഐ.ടി.യു ബാങ്ക് ജീവനക്കാരനും ഇരിങ്ങാലക്കുട ശാന്തിനഗര്‍ സായ് വിഹാറിലെ ശ്രീകുമാര്‍ ജെ ഫയല്‍ ചെയ്ത ഹര്‍ജിയിലാണ് ഐഡിയ സെല്ലുലാര്‍ ലിമിറ്റഡിന്റെ തൃശൂരിലെ മാനേജര്‍ക്കു എതിരേ വിധി വന്നത്. പരാതിക്കാരന് ഒരു സിം കാര്‍ഡില്‍ തന്നെ രണ്ട് നമ്പറുകള്‍ ഉള്ള കണക്ഷന് ആണ് എടുത്തിരുന്നത്. ഫോണ്‍ ചാര്‍ജ്ജ് കൃത്യമായി അടച്ചിരുന്നും.
എന്നാല്‍ ഏകപക്ഷീയമായി ഈ സേവനം എതിര്‍കക്ഷി നിര്‍ത്തുകയായിരുന്നു. തുടര്‍ന്നു ഹര്‍ജി ഫയല്‍ ചെയ്യുകയാണ് ഉണ്ടായത്.
തെളിവുകള്‍ പരിഗണിച്ച് പ്രസിഡന്റ് പി.കെ ശശി, മെമ്പര്‍ എം.പി ചന്ദ്രകുമാര്‍ എന്നിവരടങ്ങിയ തൃശൂര്‍ ഉപഭോക്ത്യ കോടതി ഒരേ സിംകാര്‍ഡില്‍ രണ്ട് കണക്ഷനുകളിലും സേവനം നല്‍കണമെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ഉത്തരവിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."