മൂവാറ്റുപുഴയില്‍ ഹര്‍ത്താല്‍ ഭാഗികം
മൂവാറ്റുപുഴ: ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ മൂവാറ്റുപുഴയില്‍ ഭാഗിക പ്രതീകരണമാണ് ജനങ്ങളില്‍ ഉണ്ടാക്കിയത്. വെളളിയാഴ്ച രാത്രി പാലക്കുഴയിലും തുടര്‍ന്ന് പണ്ടപ്പിളളിയിലും മൂവാറ്റുപുഴ തൃക്കയിലും വെളളൂര്ക്കുന്നത്തും നടന്ന സി.പി.എം, ബി.ജെ.പി സംഘര്‍ഷത്തെ തുടര്‍ന്നാണ് താലൂക്കില്‍ ബി.ജെ.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നഗരത്തിലെ കട കമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ ഓടിയില്ല. എന്നാല്‍ സ്വകാര്യ വാഹനങ്ങളും ടാക്സി വാഹനങ്ങളും കെസ്.ആര്.ടി.സി ബസുകളും ഓടി. സര്‍ക്കാര്‍ ഓഫിസുകള്‍ അവധിയായിരുന്നതിനാല്‍ നഗരം പൊതുവെ നിശ്ചലമായിരുന്നു.
ഹര്‍ത്താലിനോടനുബന്ധിച്ച് എന്‍.ഡി.എ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനം നടന്നു. പ്രകടനത്തിന് ദിലീപ് കുമാര്‍, വിജുമോന്, എം.സ്. വില്സന്, ഷൈന്‍.കെ.കൃഷ്ണന്,റെജി. എന്നിവര്‍ നേതൃത്വം നല്കി. വെളളൂര്ക്കുന്നത്തുആരംഭിച്ച പ്രകടനം കെ.എസ്.ആ.ടി.സി, പി.ഒ ജംഗ്ഷന് ചുറ്റി കച്ചേരിത്താഴത്ത് സമാപിച്ചു.
പ്രകടനത്തിനിടെ വാഹനം തടയാന്‍ ശ്രമിച്ചത് നേരിയ സഘര്ഷത്തിനിടയാക്കിയെങ്കിലും മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് ശാന്തമാക്കി.
തുടര്‍ന്ന് നടന്ന യോഗത്തില്‍ ബി.ജെ. പി. നേതാക്കളായ ദിലീപ് കുമാര്‍, വിജുമോന് , ബി.ഡി. ജെ.എസ്. നേതാവ് ഷൈന്‍.കെ.കൃഷ്ണന്, കേരള കോണ്‍ഗ്രസ് (പി.സി.തോമസ്) നേതാവ് റെജി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."