HOME
DETAILS

മണി ചെയിനിലൂടെ ഡി.എം.ജി കമ്പിനി മുങ്ങിയത് കോടികളുമായി: അന്വേഷിക്കാന്‍ ഡി.ജി.പിക്ക് മുഖ്യമന്ത്രിയുടെ നിര്‍ദേശം: ഉത്തരവിട്ടത് സുപ്രഭാതം വാര്‍ത്തയെ തുടര്‍ന്ന്

  
backup
September 03 2019 | 16:09 PM

money-chain-company-closed-issue

പാലക്കാട്: മണിചെയിന്‍ പദ്ധതിയിലൂടെ നിക്ഷേപം സ്വീകരിച്ച് ലാഭവിഹിതം തടഞ്ഞുവെച്ച തമിഴ്‌നാട്ടിലെ ഡി.എം.ജി മണി ചെയിന്‍ നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്കമ്പിനിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കാന്‍
ഡി.ജി.പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.
പാലക്കാട് സ്വദേശിയായ വിവരവകാശപ്രവര്‍ത്തകന്‍ പ്രേംജിത്തിന്റെ പരാതിയും സുപ്രഭാതം വാര്‍ത്തയും പരിഗണിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി. ആഗസ്റ്റ് 31ന് സുപ്രഭാതത്തില്‍ വന്ന വാര്‍ത്തയും മുഖ്യമന്ത്രി പരാതിയായി സ്വീകരിക്കുകയായിരുന്നു. കേരളത്തിലെ വിവിധ ജില്ലകളിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂരും പ്രവര്‍ത്തിച്ചുവരുന്ന മണി ചെയിന്‍ കമ്പിനിയാണ് കോടികളുമായി മുങ്ങിയത്. വടക്കന്‍ കേരളത്തില്‍ പണം നഷ്ടപ്പെട്ടവരില്‍
ഏറെയും പ്രവാസികളാണ്. വിദ്യാര്‍ഥികള്‍ മുതല്‍ വീട്ടമ്മമാര്‍ വരെയുള്ളവര്‍ കമ്പനിയില്‍തുക നിക്ഷേപിച്ചിരുന്നു.
കേരളത്തിലെ ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ള ഏജന്റുമാര്‍ മുഖേനെയാണ് സാധാരണക്കാരെ
വലയില്‍ വീഴ്ത്തിയത്. തട്ടിപ്പുകളെക്കുറിച്ച് വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സുപ്രഭാതം പാലക്കാട് ബ്യൂറോ ചീഫ് ഫൈസല്‍ കോങ്ങാടിനെതിരേ വധഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്ന ഫോണ്‍ നമ്പറുകളെല്ലാം പിന്നീട് സ്വിച്ച് ഓഫ് ആയ
നിലയിലാണുള്ളത്. സുപ്രഭാതം ഓഫിസ് ബോംബുവെച്ചുതകര്‍ക്കുമെന്നും ജീവനക്കാരെ പച്ചക്ക് കത്തിക്കുമെന്നൊക്കെയായിരുന്നു ഭീഷണി. ഇവരുടെ മൊഴിയെടുക്കാന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലിസ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടിസ് നല്‍കിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago