ബഷീറിന്റെ മരണം: സി.സി. ടി.വികള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വിവരാവകാശ രേഖ, വ്യക്തമാകുന്നത് പൊലിസിന്റെ വാദം തെറ്റെന്ന്
തിരുവനന്തപുരം: പത്ര പ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ കൊലപാതകത്തില്‍ പൊലിസിന്റെ വാദം തെറ്റെന്ന് വിവരാവകാശ രേഖ. അപകട സമയത്ത് മ്യൂസിയം, രാജ്ഭവന്‍ റോഡുകളിലെ സി.സി ടി.വി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന പൊലിസ് വാദമാണ് കള്ളമാണെന്നതിന് പൊലിസ് തന്നെ നല്‍കുന്ന മറുപടി.
മ്യൂസിയം പൊലിസ് സ്‌റ്റേഷന് സമീപം നാല് കാമറകള്‍ പ്രവര്‍ത്തിക്കുന്നു. രാജ് ഭവന് സമീപമുള്ള മൂന്ന് കാമറകളില്‍ ഒരെണ്ണം മാത്രമാണ് പ്രവര്‍ത്തിക്കാത്തത്. തിരുവനന്തപുരം സിറ്റിയില്‍ ആകെ 363 കാമറകളുള്ളതില്‍ 144എണ്ണം പ്രവര്‍ത്തിക്കുന്നവയാണെന്നുമാണ് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കുന്നത്.
മ്യൂസിയം പൊലിസ് സ്‌റ്റേഷന് സമീപം ആഗസ്റ്റ് രണ്ടിനാണ് ബഷീറിന്റെ മരണത്തിനുകാരണമായ അപകടം ഉണ്ടായത്. സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. കാമറകള്‍ തകരാറിലായതിനാല്‍ ദൃശ്യങ്ങള്‍ ലഭ്യമല്ലെന്നായിരുന്നു പൊലിസ് വിശദീകരണം. എന്നാല്‍ അപകടം നടന്ന ദിവസം തന്നെ എറണാകുളത്തെ വിവരാവകാശ പ്രവര്‍ത്തകന്‍ രാജു വാഴക്കാലയാണ് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണര്‍ക്ക് വിവരാവകാശ പ്രകാരം കത്തയച്ചത്. ഇതിനുള്ള മറുപടിയിലാണ് സി.സി ടിവി കാമറകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."