മണ്‍സൂണ്‍ ലഹരി പകര്‍ന്ന് മെജസ്റ്റിക് പ്രിന്‍സ് കൊച്ചിയില്‍ നങ്കൂരമിട്ടു
മട്ടാഞ്ചേരി: കൊച്ചിക്ക് മണ്‍സൂണ്‍ ടുറിസ ലഹരി പകര്‍ന്ന് ഒഴുകുന്ന കടല്‍ കൊട്ടരം മെജസ്റ്റിക് പ്രിന്‍സ് ടൂറിസം കപ്പല്‍ തുറമുഖത്ത് നങ്കൂരമിട്ടു. ശനിയാഴ്ച രാവിലെ ആറിന് കൊച്ചി തുറമുഖത്ത് എത്തിയ ക്രുയീസ് കപ്പല്‍ വൈകിട്ട് ആറിന് മടങ്ങി. മെജസ്റ്റിക്കിന്റെ ആദ്യ യാത്രയാണിത്. 3400 വിനോദസഞ്ചാരികളും 1360 ജീവനക്കാരുമായാണ് മെജസ്റ്റിക് പ്രിന്‍സ് കൊച്ചിയിലെത്തിയത്.
കൊച്ചി, ആലപ്പുഴ തുടങ്ങിയിടങ്ങളിലെ വിനോദ കേന്ദ്രങ്ങള്‍ പുരാവസ്തു സ്മാരകങ്ങള്‍ പൗരാണിക കെട്ടിടങ്ങള്‍ എന്നിവ സന്ദര്‍ശിച്ച വിനോദ സഞ്ചാരികള്‍ക്ക് കൊച്ചിയിലെ മണ്‍സൂണ്‍ മഴ വേറിട്ട ലഹരിയായി മാറി.
റൗണ്ട് ടേണ്‍ സമ്പ്രദായത്തിലുടെ 100 വിനോദ സഞ്ചാരികള്‍ നെടുമ്പാശ്ശേരി വഴി നാട്ടിലേയ്ക്ക് മടങ്ങിയപ്പോള്‍ പുതുതായി 100 സഞ്ചാരികള്‍ കൊച്ചിയില്‍ നിന്നുള്ള കപ്പല്‍യാത്രയില്‍ പങ്കു ചേര്‍ന്നു. ദുബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ സഞ്ചാര കപ്പല്‍ കൊളംബോയ്ക്ക് യാത്ര തിരിച്ചു. തുടര്‍ന്ന് മലേഷ്യ വഴി സിംഗപ്പുരിലെത്തിച്ചേരും. 2017 മാര്‍ച്ചില്‍ കടല്‍യാത്രാ സേവനം തുടങ്ങിയ മെജസ്റ്റിക്ക് പ്രിന്‍സിന് 143 ടണ്‍ കേവുഭാരമുണ്ട്. 19 നിലകളിലായി 1780 മുറികളും കലാകായിക വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങളുമുണ്ട്.
330 മീറ്റര്‍ നീളമുള്ള മെജസ്റ്റിക് പ്രിന്‍സ് കൊച്ചി തുറമുഖത്തെ എറണാകുളം വാര്‍ഫിലാണ് നങ്കുരമിട്ടത്. ഇവിടെ നിന്ന് സാമുദ്രികയിലെത്തിയ സഞ്ചാരികള്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാണ് വിവിധ കേന്ദ്രങ്ങളിലേയ്ക്ക് യാത്ര തിരിച്ചത്. 550 സഞ്ചാരികളെ ഇ വിസ നല്‍കിയും തുറമുഖം സഹായിച്ചു. 50 ഓളം ബസുകളും കാറുകള്‍ ഓട്ടോകള്‍ എന്നിവയിലാണ് സഞ്ചാരികള്‍ നാടുകാണാനിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."