പി.എസ്.സി പരീക്ഷാ തട്ടിപ്പ്: കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് സമ്മതിച്ച് പൊലിസുകാരന്റെ മൊഴി
തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ അറസ്റ്റിലായ പൊലിസുകാരന്‍ എസ്.എഫ്.ഐയിലെ മുന്‍ നേതാക്കള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം നല്‍കിയെന്ന് സമ്മതിച്ചു. യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ചോര്‍ന്ന് കിട്ടിയ ചോദ്യപ്പേപ്പര്‍ പരിശോധിച്ച് എസ്.എം.എസുകളായി ഉത്തരം അയച്ചുവെന്നാണ് കേസില്‍ അഞ്ചാം പ്രതിയായ ഗോകുല്‍ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചത്.
ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പരീക്ഷ തുടങ്ങിയ ശേഷം ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്നും പി.എസ്.സി പരിശീലനകേന്ദ്രം നടത്തുന്ന ഒരു സുഹൃത്തിന്റെ സഹായത്തോടെ ഉത്തരങ്ങള്‍ അയച്ചുകൊടുത്തു എന്നുമാണ് മൊഴി. എന്നാല്‍ ചോദ്യപേപ്പര്‍ ആരാണ് ചോര്‍ത്തി നല്‍കിയതെന്ന് അറിയില്ലെന്നാണ് ഇയാളുടെ മൊഴി. കേസിലെ മറ്റൊരു പ്രതിയായ സഫീറിനാണ് ചോദ്യപേപ്പര്‍ കിട്ടിയതെന്നാണ് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്.
ഉത്തരങ്ങള്‍ അയക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയെന്നും മൊഴിയുണ്ട്. മൂന്ന് ദിവസത്തേക്കാണ് ഗോകുലിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ വാങ്ങിയത്. അതേസമയം അന്നേ ദിവസം പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. ക്രമക്കടേ് കണ്ടെത്തിയ പരീക്ഷയുടെ ചുമതല ഉണ്ടായിരുന്ന എല്ലാ ഉദ്യോഗസ്ഥരുടെയും വിവരങ്ങള്‍ പിഎസ്‌സി സെക്രട്ടറി ക്രൈബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇവരെയും ഉടന്‍ ചോദ്യം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."