ഫാസിസത്തിനെതിരേ യോജിച്ച് മുന്നേറണം: പാണക്കാട് സയ്യിദ് സാബിഖലി തങ്ങള്‍
ആലുവ: ഫാസിസത്തിനെതിരേ യോജിച്ച് മുന്നേറണമെന്ന് പാണക്കാട് സയ്യിദ് സാബിഖലി ഷിഹാബ് തങ്ങള്‍ പറഞ്ഞു. ബഹുസ്വരതയും ജനാധിപഥ്യവും നമ്മുടെ സമൂഹത്തിന്റെ ജീവവായുവാണ് ഒരു മതവും തീവ്രവാദത്തേയും ഭീകരവാദത്തേയുംപ്രോല്‍സാഹിപ്പിക്കുന്നില്ലെന്നും തങ്ങള്‍ പറഞ്ഞു. ഖുര്‍ആന്‍ സുകൃതത്തിന്റെ വചന പ്പൊരുള്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി തോട്ടുംമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കുന്ന റമദാന്‍ ത്രിദിന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍.
വിധ്വംസന പ്രവര്‍ത്തനങ്ങള്‍ ഏറിവരുന്ന ഈ കാലഘട്ടത്തില്‍ അതിനെതിരേ ഒരുമയോടെ പ്രവര്‍ത്തിക്കേണ്ടതാണ്. ഇന്ത്യയില്‍ ഇപ്പോള്‍ സംഘപരിവാര്‍ വര്‍ഗീയതയും ഏകാതിപത്യവും നടപ്പിലാക്കാന്‍ ശ്രമക്കുന്നത് രാഷ്ട്രീയ അജണ്ടയുടെ ഭാഗമായിട്ടാണ്.
വിശുദ്ധ റമദാന്‍ മാസത്തിലെ വൃതത്തിലൂടെ സഹജീവികള്‍ തമ്മില്‍ പരസ്പര സേനഹവും കാരുണ്യവും വളര്‍ത്തുകയാണ് ലക്ഷ്യമെന്നും നോമ്പിലൂടെ ശാരീരികവും മാനസികവും ആരോഗ്യപരമായ ഒട്ടനവധി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ആകുമെന്നും തങ്ങള്‍ പറഞ്ഞു.
സമസ്ത കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി അധ്യക്ഷത വഹിച്ചു. അന്‍വര്‍ സാദത്ത് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നിര്‍വഹിച്ചു. കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ വിശിഷ്ടാതിഥിയായിരുന്നു. വിശ്വാസിയുടെ വീട് എന്ന വിഷയത്തെ ആസ്പദമാക്കി ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യപ്രഭാഷണം നടത്തി.
സ്വാഗത സംഘം ചെയര്‍മാന്‍ അഷറഫ് ഹുദവി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അഹമ്മദ് കബീര്‍, എസ്.കെ.എസ്.എസ്.എഫ് ജില്ലാ സെക്രട്ടറി ഫൈസല്‍ കങ്ങരപ്പടി, എം.എം അബൂബക്കര്‍ ഫൈസി, കെ.കെ അബ്ദുള്ള ഇസ്‌ലാമിയ, വി.കെ മുഹമ്മദ് ഹാജി എടയപ്പുറം, മുട്ടം അബ്ദുള്ള, സി.കെ അബ്ദുറഹിമാന്‍ മൗലവി, അബദുള്‍ സലാം ഹാജി ചിറ്റേത്ത്കര, എം.ബി മുഹമ്മദ് ഹാജി, എം.കെ ഹംസ ഹാജി, സിയാദ് ചെമ്പറക്കി, ഹഫിള് നവാസ് മുസ്‌ലിയാര്‍, ലത്തീഫ് പൂഴിത്തറ, ബാബു ചാലയില്‍, സിദ്ദീഖ് കുഴിവേലിപ്പടി, നിഷാദ് കുഞ്ചാട്ട്കര, കെ.കെ അബദുള്‍ സലാം ഇസ്‌ലാമിയ, മുസ്തഫ കമാല്‍, യൂസഫ് ഹാജി, അബ്ദുള്‍ റഷീദ് ഫൈസി, റ്റി.എച്ച് സെയത് മുഹമ്മദ് ഹാജി, അന്‍സാര്‍ ഗ്രാന്റ് എന്നിവര്‍ സംസാരിച്ചു. രണ്ടാം ദിവസമായ ഇന്ന് (ഞായര്‍) നടക്കുന്ന പ്രഭാഷണത്തിന്റെ ഉദ്ഘാടനം മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ നിര്‍വഹിക്കും
മുഖ്യാതിഥിയായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ.സി.ആര്‍ നീലകകണ്ഠന്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ് റിലീഫ് വിതരണവും നിര്‍വഹിക്കും. ഉത്തമ ദാമ്പത്യം നല്ല ഭര്‍ത്താവ് എന്ന വിഷയത്തെ ആസ്പദമാക്കി ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."