പലകപാണ്ടി കനാലിലെ മണ്ണിടിച്ചില്‍ വൈദ്യുത ടവറിന് ഭീഷണി
കൊല്ലങ്കോട്: പലകപാണ്ടി കനാലിലുണ്ടായ മണ്ണിടിച്ചില്‍ 400 കെവി വൈദ്യുത ടവറിന് ഭീഷണി. തമിഴ്നാട്ടില്‍നിന്നു കേരളത്തിലേക്കുള്ള പ്രധാന വൈദ്യുതലൈനായ മാടക്കത്തറ 400 കെവി വൈദ്യുതടവറുകള്ക്കാണ് മണ്ണിടിച്ചില്‍ മൂലം ഭീഷണി നേരിടുന്നത്.
പലകപാണ്ടി വെള്ളച്ചാട്ടം മുതല്‍ ചുള്ളിയാര്‍ ഡാം വരെയുള്ള നാല് കിലോമീറ്റര്‍ ദൂരത്തിലുള്ള കനാലില്‍ ചുള്ളിയാര്‍ ഡാം മുതല്‍ രണ്ടുകിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കനാലിന്റെ സമീപത്തുകൂടിയാണ് 400 കെ.വി വൈദ്യുത ടവറുകള്‍ കടന്നുപോകുന്നത്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് പലകപാണ്ടി പ്രദേശത്ത് വ്യാപകമായ മണ്ണിടിച്ചിലുണ്ടായതിനാല്‍ 400 കെ.വി വൈദ്യുത ടവറുകള്‍ കൂടുതല്‍ സുരക്ഷിതമായി കോണ്‍ക്രീറ്റ് ചെയ്ത ഉറപ്പിച്ചിരുന്നു.
നിലവില്‍ കനാലിന്റെ ആദ്യ ഭാഗത്തുള്ള ടവറുകളുടെ സമീപങ്ങളിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്. ടവറില്‍നിന്നു 100 മീറ്റര്‍ പരിധിയിലുള്ള പ്രദേശത്ത് 20 അടി താഴ്ചയിലേക്ക് മണ്ണ് തകര്‍ന്നതിനാല്‍ ടവറുകള്‍ക്ക് നിലനില്‍പ്പിന് ഭീഷണിയുണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പവര്‍ഗ്രിഡ് കോര്പറേഷന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ടവറുകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും പരിസരവാസികള്‍ക്കും കര്‍ഷകര്‍ക്കും ഉണ്ടായിട്ടുള്ള ഭീതി അകറ്റണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."