സി.പി.എം നേതാവിന്റെ മകനെ തല്ലിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരേ പൊലിസ് കേസെടുത്തു
നിലമ്പൂര്‍: സി.പി.എം നിലമ്പൂര്‍ ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകനെ തല്ലിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐക്കാരനെതിരേ പൊലിസ് കേസെടുത്തു. എന്നാല്‍ കേസ് പിന്വലിക്കാണമെന്നാവശ്യപ്പെട്ടു പാര്‍ട്ടി നേതൃത്വം പരസ്യമായി രംഗത്തിറങ്ങി. കേസെടുക്കരുതെന്നു പാര്‍ട്ടി നേതൃത്വം ആവശ്യപ്പെട്ടെങ്കിലും ഇതിനു വഴങ്ങാതിരുന്ന എസ്.ഐക്കെതിരേ പരാതിയും നല്കി.
27നു രാത്രി എട്ടരക്കാണു സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിന്റെ മകനു നിലമ്പൂര്‍ സിഗ്നല്‍ ജങ്ഷനില്‍ മര്‍ദ്ദനമേറ്റത്. ബൈക്ക് തിരിക്കുന്നതിനിടെ എതിരേ വന്ന ഡി.വൈ.എഫ്.ഐക്കാരന് ഇതുവകവെക്കാതെ ബൈക്കുമായി കയറിവരികയായിരുന്നു. ചോദ്യം ചെയ്തതോട നേതാവിന്റെ മകനെ മര്‍ദിക്കുകയായിരുന്നു.
പരുക്കേറ്റ നേതാവിന്റെ മകന് ആശുപത്രിയില്‍ ചികിത്സതേടി. പൊലിസിലും പരാതി നല്കി. പൊലിസ് ഡി.വൈ.എഫ്.ഐക്കാരനെ പ്രതിചേര്‍ത്തു കേസെടുത്തതോടെ നിലമ്പൂരിലെ സി.പി.എം നേതൃത്വം ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാന്‍ രംഗത്തെത്തുകയായിരുന്നു. പരാതി പിന്‍വലിക്കാന്‍ ഏരിയാ കമ്മിറ്റി അംഗത്തോടാവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. ഇതോടെ ഡി.വൈ.എഫ്.ഐക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് നേതാവിന്റെ മകനെതിരേ കൗണ്ടര്‍ കേസെടുക്കണമെന്നുമായി നേതൃത്വം. പൊലിസ് അന്യായത്തിന് വഴങ്ങാതായതോടെയാണ് എസ്.ഐക്കെതിരേയും മേലുദ്യോഗസ്ഥനു പരാതി നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."