HOME
DETAILS
MAL
സഊദി സ്വദേശികളെന്ന് പരിചയപ്പെടുത്തിയവര്കടയുടമയെ കബളിപ്പിച്ച് പണം തട്ടി
backup
September 03 2019 | 19:09 PM
ആലുവ: പച്ചക്കറി മാര്‍ക്കറ്റില്‍ കടയുടമയെ കബളിപ്പിച്ച് മുപ്പതിനായിരം രൂപയുമായി സഊദി സ്വദേശികളെന്ന് പരിചയപ്പെടുത്തിയ രണ്ടുപേര്‍ മുങ്ങി. സവാള മൊത്തവ്യാപാരിയായ ഷംല നിസാമിനാണ് പണം നഷ്ടമായത്. ഇന്നലെ വൈകിട്ട് നാലോടെയാണ് സംഭവം. ഇവരുടെ കടയിലെത്തി മത്തങ്ങ വാങ്ങിയ സംഘം പണം നല്കുന്നതിനിടയില് 100 രൂപ നോട്ട് കാണിച്ച് ഇതാണോ ഇന്ത്യയിലെ മൂല്യം കൂടിയ നോട്ടെന്ന് അന്വേഷിച്ചു.
വിദേശിയുടെ മൂല്യം കൂടിയ നോട്ട് കാണാനുള്ള ആകാംക്ഷയാണെന്ന് കരുതി കടയുടമ ബാഗിലെ 82,000 രൂപയുടെ കെട്ടില്‍ നിന്ന് 2000 രൂപ കാണിച്ചപ്പോള്‍ അത് കൈയില്‍ വാങ്ങി നോക്കി. ശേഷം തിരിച്ചുനല്‍കി. തുടര്‍ന്ന് പണം എണ്ണിനോക്കിയപ്പോള്‍ 30,000 രൂപയുടെ കുറവ് കണ്ടപ്പോഴാണ് തട്ടിപ്പ് കടയുടമക്ക് മനസിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."