പിതൃസ്മരണയില്‍ കര്‍ക്കിടക വാവുബലി
പൂക്കോട്ടുംപാടം: പിതൃ മോക്ഷ പ്രാപ്തിക്ക് തിലകമര്‍പ്പിച്ച് വിശ്വാസികള്‍ കര്‍ക്കിടകവാവ് ദിനത്തില്‍ ബലി തര്‍പ്പണം നടത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് മലയോര മേഖലയില്‍ ഒരുക്കിയിരുന്ന സ്ഥലങ്ങളില്‍ ബലി തര്‍പ്പണത്തിനെത്തിയത്.
ഐതിഹ്യ പ്രാധാന്യമുള്ള അമരമ്പലം സൗത്ത് ശിവക്ഷേത്രത്തില്‍ പുലര്‍ച്ചെ അഞ്ചിന് ആരംഭിച്ച ചടങ്ങുകളില്‍ 4000 ത്തിലധികം പേര്‍ പങ്കെടുത്തു. രണ്ട് സെക്ഷനുകളായാണ് കര്‍മം ചെയ്യാന്‍ സൗകര്യം ഒരുക്കിയിരുന്നത്.
ചടങ്ങുകള്‍ക്ക് മംഗലംപറ്റ രാധാകൃഷ്ണന്‍ നമ്പീശന്‍, അരയൂര്‍ ശിവകുമാര്‍ നമ്പീശന്‍ എന്നിവരും ക്ഷേത്രം പൂജകള്‍ക്ക് മേല്‍ശാന്തി വി.എം വിജയകുമാര്‍ എമ്പ്രാന്തിരിയും കാര്‍മികത്വം വഹിച്ചു.
ഭാരവാഹികളായ സി. വേണുഗോപാല്‍, ടി. സുരേഷ് കുമാര്‍, വി.പി സുബ്രഹ്മണ്യന്‍, എ.പി ശിവദാസന്‍, കെ.വി രാജേഷ് കുമാര്‍, കെ.ടി ശ്രീനിവാസന്‍, എന്‍. രവീന്ദ്രന്‍, മാതൃസമിതി ഭാരവാഹികളായ വി.രമണി, ഉമാദേവി, ശ്രീന, കെ.ലീല, ശോഭന, ഷീബ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."