കുപ്രസിദ്ധ മോഷ്ടാവ് ഭഗവാന്‍ രമേശ് പിടിയില്‍
പാലക്കാട്: കുപ്രസിദ്ധ അന്തര്‍ജില്ലാ മോഷ്ടാവ് തമിഴ്‌നാട്, ദിണ്ടിഗല്‍, ചെമ്പട്ടി സ്വദേശി രമേശ് എന്ന ഭഗവാന്‍ രമേശി(29)നെയാണ് വാളയാര്‍ എസ്.ഐഅന്‍ഷാദും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ഭഗവാന്‍ രമേശ്, ഭണ്ഡാരം രമേശ് എന്നീ പേരുകളിലും അറിയപ്പെടും.
കഴിഞ്ഞയാഴ്ച വാളയാര്‍, സത്രപ്പടിയിലുള്ള മാരിയമ്മന്‍ ക്ഷേത്രത്തില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരവെയാണ് ഇന്നലെ രാത്രി വീണ്ടും മോഷണത്തിനെത്തിയ രമേശ് പൊലിസിന്റെ പിടിയിലായത്. ഇയാളെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തതില്‍ കഴിഞ്ഞ മൂന്നു മാസമായി പാലക്കാട് , മലപ്പുറം ജില്ലകളില്‍ നടന്നു വന്ന നിരവധി അമ്പല മോഷണ കേസുകള്‍ക്ക് തുമ്പു ലഭിച്ചു.
വാളയാര്‍ സത്രപ്പടി മാരിയമ്മന്‍ ക്ഷേത്രം, വേനോലി ശ്രീ സത്യക്കോട് അയ്യപ്പക്ഷേത്രം, പുതുശ്ശേരി, വടക്കേത്തറ ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രം,അകത്തേത്തറ, കല്‍മാടം ശ്രീബാല അയ്യപ്പക്ഷേത്രം, അകത്തേത്തറ വേട്ടക്കരുമന്‍ ക്ഷേത്രം, ലക്കിടി ശ്രീ കിള്ളിക്കുറിശ്ശി മഹാദേവ ക്ഷേത്രം, കൊപ്പം, പള്ളിപ്പുറം ചെമ്പറ ശ്രീ അങ്കമഹാകാളന്‍ ക്ഷേത്രം, പെരുമടിയൂര്‍ ശ്രീ നെടുങ്ങനാട്ട് മുത്തശ്ശിയാര്‍ക്കാവ് ക്ഷേത്രം, യാക്കര, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ക്ഷേത്രം, കുറ്റിപ്പുറം, തിരുനാവായ ശിവക്ഷേത്രം എന്നിവിടങ്ങളിലെ അമ്പല ഭണ്ഡാരങ്ങളും, അമ്പല ഓഫീസുകളും കുത്തിത്തുറന്ന് പണം മോഷ്ടിച്ചു. സമ്മതിച്ചു. ഏകദേശം ഒരു ലക്ഷത്തോളം രൂപ കളവ് ചെയ്ത് പ്രതി കൈക്കലാക്കിയതായി കണ്ടെത്തി. കൂടാതെ പണി പൂര്‍ത്തിയാകാത്ത വീടുകളില്‍ നിന്നും ഇലക്ട്രിക് കേബിളുകളും മോഷ്ടിച്ച് വിറ്റതായി സമ്മതിച്ചു. തമിഴ്‌നാട്ടില്‍ നിന്നും 15 വര്‍ഷങ്ങള്‍ക്കു മുമ്പ് അച്ഛനോടൊപ്പം കേബിള്‍ കുഴി കുഴിക്കുന്ന ജോലിക്കായി ആലുവയിലെത്തിയ രമേശ് പിന്നീട് കുപ്രസിദ്ധ മോഷ്ടാവ് കോതമംഗലം കുട്ടപ്പന്റെ ശിഷ്യത്വം സ്വീകരിച്ച് അമ്പല ങ്ങളില്‍ മോഷണം തൊഴിലാക്കുകയായിരുന്നു. ഭണ്ഡാരങ്ങളിലെ ചില്ലറക്കാശ് എടുക്കാറില്ല, റെയില്‍വേ ട്രാക്കുകളിലൂടെ നടന്നാണ് രാത്രി അമ്പലങ്ങള്‍ കണ്ടെത്തി മോഷണം നടത്തുന്നത്.
രമേശിനെതിരെ നേരത്തെ എറണാകുളം ജില്ലയിലെ പാലാരിവട്ടം, ആലുവ, പെരുമ്പാവൂര്‍ , തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, കൊരട്ടി, കൊടകര, വടക്കേക്കാട് ,പാലക്കാട് ജില്ലയിലെ മലമ്പുഴ, മങ്കര, ചാലിശ്ശേരി,മലപ്പുറം ജില്ലയിലെ ചങ്ങരംകുളം,കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി എന്നീ പോലീസ് സ്റ്റേഷനുകളില്‍ കേസ്സുകള്‍ ഉണ്ട്. എറണാകുളം, ആലുവ, ഇരിങ്ങാലക്കുട, ചാവക്കാട്, തലശ്ശേരി, കണ്ണൂര്‍, പാലക്കാട്, ആലത്തൂര്‍, ഒറ്റപ്പാലം, വിയ്യൂര്‍ എന്നീ ജയിലുകളിലായി 10 വര്‍ഷത്തോളം ജയിലില്‍ കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂലൈ മാസത്തിലാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്, ശേഷം വാളയാര്‍ കോയമ്പത്തൂര്‍ അതിര്‍ത്തിയില്‍ താമസിച്ച് കളവ് നടത്തി വരികയായിരുന്നു. മോഷണ മുതലുകള്‍ ആഢംഭര ജീവിതം നയിക്കുന്നതിനും, മദ്യത്തിനും, കഞ്ചാവിനുമാണ് ഉപയോഗിക്കുന്നത്. ഇന്ന് കോടതിയില്‍ ഹാജരാക്കും. വാളയാര്‍ എസ്.ഐ എസ്് അന്‍ഷാദ്, ജില്ലാ ക്രൈം സ്‌ക്വാഡ് എസ്.ഐ. എസ്് ജലീല്‍, കിഷോര്‍, അഹമ്മദ് കബീര്‍, വിനീഷ്, രാജീദ്, ഷമീര്‍ വാളയാര്‍ പൊലീസ് സ്റ്റേഷനിലെ ഷാജഹാന്‍, ശങ്കരനാരായണന്‍ എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."