കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം മുടങ്ങി; ബോണസും അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: ഓണക്കാലത്തും ശമ്പളംനല്‍കാന്‍ കഴിയാതെ കെ.എസ്.ആര്.ടി.സി. സര്‍ക്കാരില്‍നിന്ന് ലഭിച്ച 20 കോടി രൂപയില്‍ നാല് കോടിയോളം ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് നല്‍കിയതിനാലാണ് പ്രതിസന്ധിയുണ്ടായത്. അഞ്ചാം തിയതിക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് ശമ്പളം വിതരണം ചെയ്യാനാണ് മാനേജ്മെന്റിന്റെ ശ്രമം.
ജൂലൈ മാസത്തെ ശമ്പളവും വൈകിയാണ് ജീവനക്കാര്‍ക്ക് ലഭിച്ചത്. അന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനും എസ്.ബി.ഐ ക്യാപ്പിറ്റലിനും നല്‍കാനായി സര്‍ക്കാര്‍ ഫണ്ട് വകമാറ്റിയതിനാല്‍ ആറ് കോടിയിലധികം രൂപയുടെ കുറവുണ്ടായി. കെ.എസ്.ആര്.ടിസിയുടെ പക്കല്‍ പണമില്ലാത്തതും പ്രതിസന്ധിക്ക് കാരണമായി. സമാനമായ അവസ്ഥയാണ് ഇത്തവണയുമുള്ളത്.
അതേസമയം, ശമ്പളം മുടങ്ങിയ സാഹചര്യത്തില്‍ ജീവനക്കാര്‍ക്കുള്ള ഓണം അഡ്വാന്‍സ്, ബോണസ് എന്നിവയും അനിശ്ചിതത്വത്തിലായി.
കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് ജീവനക്കാരെല്ലാം ബോണസ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. ഓണം അഡ്വാന്‍സായി നല്‍കിയിരുന്ന തുകയും ഒഴിവാക്കിയിരുന്നു. ഇത്തവണ നേരത്തെതന്നെ മാനേജ്മെന്റ് യൂനിയനുകളുമായി ചര്‍ച്ച നടത്തുകയും അഡ്വാന്‍സും ബോണസും നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."