ആ മീശ വടിച്ചു: കടുത്ത സംഘ്പരിവാര്‍ വിരുദ്ധനായിരുന്ന കമല്‍റാം സജീവിനെ മാതൃഭൂമി ചുമതലയില്‍ നിന്നു മാറ്റി
കോഴിക്കോട്: മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ നിന്ന് അസിസ്റ്റന്റ് എഡിറ്റര്‍ കമല്‍റാം സജീവിനെ മാറ്റി. എഴുത്തുകാരനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ സുഭാഷ് ചന്ദ്രനാണ് പകരം ചുമതല. കടുത്ത സംഘ്പരിവാര്‍ വിരുദ്ധനായിരുന്ന കമല്‍റാം സജീവിനെ സംഘ്പരിവാര്‍ സമ്മര്‍ദത്തെത്തുടര്‍ന്നാണ് മാറ്റിയതെന്നാണ് അറിയുന്നത്.
മാതൃഭൂമിയുടെ പൊതു എഡിറ്റോറിയല്‍ സമീപനത്തില്‍ നിന്ന് വ്യത്യസ്തമായി സംഘപരിവാര്‍ രാഷ്ട്രീയത്തിന് എതിരെ നിലപാട് എടുത്തതിന്റെ പേരില്‍ ഏറെ ശ്രദ്ധേയനായിരുന്ന പത്രാധിപരായിരുന്നു കമല്‍റാം സജീവ്. കഴിഞ്ഞ പത്തിലേറെ വര്‍ഷക്കാലം മാതൃഭൂമി ആഴ്ചപതിപ്പിന്റെ ചുമതലയില്‍ കമല്‍റാം ഉണ്ടായിരുന്നു.
ചുമതലയേറ്റെടുത്തിന് ശേഷം ആഴ്ചപതിപ്പിനെ കെട്ടിലും മട്ടിലും മാറ്റിയത് കമല്‍റാമിന്റെ നേതൃത്വത്തിലുള്ള പത്രാധിപ സമിതിയാണ്. ഫാസിസസത്തിനും വര്‍ഗീയതയ്ക്കുമെതിരായ നിലപാടുകളാണ് പൊതുവില്‍ ഉയര്‍ത്തിപ്പിടിച്ചത്. എസ് ഹരീഷിന്റെ മീശ നോവലിന്റെ പേരില്‍ കമല്‍റാം സജീവിനെതിരെ മാതൃഭൂമിയില്‍നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."