'താലൂക്ക് ആശുപത്രിയില്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണം'
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒളിച്ചുകളി അവസാനിപ്പിക്കാന്‍ പഞ്ചിങ് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് താലൂക്ക് വിവരാവകാശ കൂട്ടായ്മ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാകലക്ടറോട് ആവശ്യപ്പെട്ടു. ആശുപത്രിയില്‍ ഇരുപത്തെട്ടോളം ഡോക്ടര്‍മാരുണ്ടായിട്ടും രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ല. ഉച്ചക്ക് ശേഷം ഒരാളുടെ സേവനം മാത്രമാണുളളത്. ഒരു ഡോക്ടര്‍ പോസ്റ്റുമാര്‍ട്ടത്തിന് പോയാല്‍ പകരം ആളെ വെക്കാന്‍ സൂപ്രണ്ടിന് സാധിക്കുന്നില്ല.
ലക്ഷങ്ങള്‍ ചിലവഴിച്ച് വാങ്ങിയ സ്കാനിംഗ് മെഷീന് വര്‍ഷങ്ങളായി ഉപയോഗമില്ലാതെ കിടക്കുകയാണ്.നിലവില്‍ നിഷ്ക്രിയമായി തുടരുന്ന മാനേജിംഗ് കമ്മിറ്റി പുന:സംഘടിപ്പിക്കണമെന്നും അംഗങ്ങള്‍ മാനേജിംഗ് കമ്മിറ്റി യോഗങ്ങളില്‍ മാത്രം പങ്കെടുക്കുന്ന രീതി മാറ്റി ദൈനംദിന നിരീക്ഷണ സംവിധാനമൊരുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി ആരോഗ്യമന്ത്രിയുമായി ബന്ധപ്പെടുമെന്ന് ഭാരവാഹികളായ സി.ടി. ഫാറൂഖ്, യു. കലാനാഥന്, കെ.വി. ഗോപി, ടി. അബ്ദുറഹീം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."