HOME
DETAILS

പ്രളയം: കാര്‍ഷിക വായ്പാ മൊറട്ടോറിയം നീട്ടി

  
backup
September 03 2019 | 19:09 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b5%e0%b4%be%e0%b4%af%e0%b5%8d%e0%b4%aa%e0%b4%be-%e0%b4%ae

തിരുവനന്തപുരം: കാര്‍ഷിക വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുവര്‍ഷത്തെ മൊറട്ടോറിയത്തിന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്.എല്‍.ബി.സി) യോഗം അംഗീകാരം നല്‍കി. ദുരന്തബാധിത മേഖലകളെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 ജില്ലകളിലെ 1,038 വില്ലേജുകളാകും മൊറട്ടോറിയത്തിന്റെ പരിധിയില്‍ വരിക.
2019 ഓഗസ്റ്റ് 23 മുതല്‍ ഒരുവര്‍ഷമായിരിക്കും പുതിയ മൊറട്ടോറിയത്തിന്റെ കാലാവധി. 2018ലെ പ്രളയകാലത്ത് നടപ്പാക്കിയ മൊറട്ടോറിയത്തിന് സമാനമായ മാനദണ്ഡങ്ങളും ആശ്വാസ നടപടികളുമായിരിക്കും ഇക്കുറിയും ഉണ്ടാവുക.
വീടും കൃഷിഭൂമിയും ഒലിച്ചുപോയതടക്കം 50 ശതമാനത്തിലേറെ നാശനഷ്ടം സംഭവിച്ചവരുടെ വായ്പകള്‍ക്ക് ഒരുവര്‍ഷത്തില്‍ കൂടുതല്‍ മൊറട്ടോറിയം അനുവദിക്കുന്ന വിഷയം ഇന്ന് ചേരുന്ന എസ്.എല്‍.ബി.സി ഉപസമിതിയോഗം പരിശോധിക്കും. പുതിയ മൊറട്ടോറിയം നിലവില്‍ വരുമ്പോള്‍ 33 ശതമാനം കൃഷിനാശം ഉണ്ടായവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 1,038 വില്ലേജുകളും ഈ പരിധിയില്‍ ഉള്‍പ്പെടുന്നവയാണ്. ഭൂരിഭാഗം വില്ലേജുകളിലും 50 ശതമാനത്തിലേറെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.
2018ലെ പ്രളയത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച മൊറട്ടോറിയം കാലയളവില്‍ വായ്പകള്‍ പുനഃക്രമീകരിക്കുന്നതില്‍ വലിയൊരു വിഭാഗം കര്‍ഷകര്‍ വിട്ടുനിന്നിരുന്നു. അതിനാല്‍ പഞ്ചായത്തുതലത്തില്‍ കര്‍ഷക ബോധവല്‍ക്കരണ കാംപയിനുകള്‍ നടത്താനും എസ്.എല്‍.ബി.സിയില്‍ തീരുമാനമായി. കര്‍ഷിക വായ്പകള്‍ക്കെതിരേയുള്ള ബാങ്കുകളുടെ അനാവശ്യ നടപടികള്‍ നിയന്ത്രിക്കാന്‍ എല്ലാ ജില്ലകളിലും രൂപീകരിച്ച ഉപസമിതികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
കര്‍ഷകരുടെ വായ്പകള്‍ക്കെതിരേ സര്‍ഫാസി നിയമപ്രകാരമുള്ള നോട്ടിസ് അയക്കല്‍ മുതല്‍ എന്ത് നടപടികളും ഈ സമിതിയുടെ പരിശോധനകള്‍ക്കുശേഷം മാത്രമേ ഉണ്ടാകൂവെന്നും എസ്.എല്‍.ബി.സി യോഗം തീരുമാനിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് കാലാവധി മൂന്ന് വർഷത്തേക്കാക്കിയതായി റിപ്പോർട്ട്

Kuwait
  •  2 months ago
No Image

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

Kerala
  •  2 months ago
No Image

മൂന്ന് സംസ്ഥാനങ്ങള്‍ക്ക് പ്രളയ ദുരിതാശ്വാസം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; കേരളം ഉള്‍പ്പെടെ മറ്റു ഒമ്പത് സംസ്ഥാനങ്ങള്‍ക്ക് ധനസഹായം പിന്നീട് 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിക്കാത്തതിന് മൂന്ന് വിമാന കമ്പനികൾക്ക് പിഴ

Saudi-arabia
  •  2 months ago
No Image

യുഎഇയിലെ ക്രിപ്‌റ്റോകറൻസി തട്ടിപ്പുകൾ: സോഷ്യൽ മീഡിയയിലെ വ്യാജ നിക്ഷേപങ്ങളിൽ നിന്ന് എങ്ങനെ സ്വയം പരിരക്ഷിക്കാം

uae
  •  2 months ago
No Image

സമസ്ത പ്രസിഡന്റിനെതിരേ വ്യാജ പോസ്റ്റുകള്‍; മഞ്ചേരിയിലും കോഴിക്കോട്ടും കേസ്

Kerala
  •  2 months ago
No Image

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഇഡി അന്വേഷണം 

latest
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-30-09-2024

PSC/UPSC
  •  2 months ago
No Image

യുഎഇയില്‍ ശക്തമായ മഴ ജാഗ്രതാ മുന്നറിയിപ്പ്

uae
  •  2 months ago
No Image

എ.ഡി.ജി.പിയുടെ മേല്‍ ഒരു പരുന്തും പറക്കില്ല; മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നു; അന്‍വര്‍   

Kerala
  •  2 months ago