HOME
DETAILS
MAL
മന്ത്രി കെ.ടി ജലീലിന് അരലക്ഷം പേരുടെ ഒപ്പുമായി നിവേദനജാഥ
backup
June 10 2017 | 20:06 PM
ചങ്ങരംകുളം: മദ്യശാലകള്‍ക്കുള്ള ലൈസന്‍സിങ് അധികാരം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളില്‍ തന്നെ നിലനിര്‍ത്തണമെന്നും അതിനെതിരേ സര്‍ക്കാര്‍ പാസാക്കിയ ഓര്‍ഡിനന്‍സ് ദുര്‍ബലപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് മദ്യവിരുദ്ധ ജനകീയ മുന്നണി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് ആരംഭിച്ച വാഹനജാഥക്ക് ചങ്ങരംകുളത്ത് സ്വീകരണം നല്കി. മദ്യനിരോധന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇയ്യാച്ചേരി കുഞ്ഞികൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജാഥാകാപ്റ്റന് ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റിനെ പി.പി.എം അഷ്റഫ് ഷാള്‍ അണിയിച്ച് സ്വീകരിച്ചു. മുജീബ് കോക്കൂര്‍ അധ്യക്ഷനായി. എം.കെ അന്‍വര്‍, റാഫി പെരുമുക്ക്, കെ.അനസ്, കുഞ്ഞഹമ്മദ് പന്താവൂര്‍, ടി.വി അബ്ദുറഹ്മാന്, വാസു അടാട്ട്, സുരേഷ് ആലംകോട്, കെ.സി അലി, പി.എം നൂറുദ്ധീന്‍ അബ്ദുല്ലക്കുട്ടി കാരുണ്യം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."