ക്വട്ടേഷന്‍ സംഘം പിടിയില്‍
പെരിന്തല്‍മണ്ണ: വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കാറും പണവും തട്ടിയ അഞ്ചംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. കഴിഞ്ഞ ഏഴിനു പുത്തനങ്ങാടിയിലെ സ്റ്റോര്‍ ഉടമയെ രണ്ടു കാറുകളിലെത്തി തട്ടിക്കൊണ്ടുപോയി തമിഴ്‌നാട്ടില്‍ പലയിടങ്ങളിലായി പാര്‍പ്പിച്ച് ക്വാളിസ് വാഹനവും ലക്ഷക്കണക്കിനു രൂപയും മോചനദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളാണ് പിടിയിലായത്.
നാമക്കല്‍ പരമത്തി വേലൂര്‍ ജേഡര്‍ പാളയം സ്വദേശികളായ ശബരീനാഥ് (34), വരദരാജ് (32), സെല്‍ഹിമണി (35), കൗണ്ടി പാളയം പരമത്തി വേലൂര്‍ നാമക്കല്‍ രാജേഷ് കുമാര്‍ (25), പന്നക്കാട് സൂര്യ പാളയം നാമക്കല്‍ വിനോദ് കുമാര്‍ (22), എല്‍സിറാ പള്ളി നടന്തെ പരമത്തി വേലൂര്‍ നാമക്കല്‍ ഗൗരി (27) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവരില്‍നിന്നു രണ്ടു കാറുകളും പിടിച്ചെടുത്തു. പ്രതികള്‍ പുത്തനങ്ങാടിയില്‍നിന്നാണ് വ്യാപാരിയെ തട്ടിക്കൊണ്ടുപോയിരുന്നത്.
പദ്ധതി നടപ്പിലാക്കിയത് പോണ്ടിച്ചേരി, തമിഴ്‌നാട് എന്നീ സ്‌റ്റേഷനുകളില്‍ കൊലപാതക കേസിലും കവര്‍ച്ചാ കേസിലും പ്രതിയായവരാണ്. പദ്ധതി ആസൂത്രണം ചെയ്ത തമിഴ്‌നാട് സേലം ഏര്‍ക്കാട് സ്വദേശി ഇല്യാസ് ബാഷ (32), പുത്തനങ്ങാടി സ്വദേഷി കല്ലുങ്ങോളി പറമ്പില്‍ ഹുസൈന്‍ (26), പുഴക്കാട്ടിരി മൂന്നാക്കല്‍ മുഹമ്മദ് ആഷിഫ് (21) എന്നിവരെ നേരത്തെ പൊലിസ് പിടികൂടിയിരുന്നു.
പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.പി സുജിത്ത് ദാസ് ഐ.പി.എസ്, സി.ഐ സാജു കെ. അബ്രഹാം, ഉദ്യോഗസ്ഥരായ പി.എന്‍ മോഹനകൃഷ്ണന്‍, എന്‍.ടി കൃഷ്ണകുമാര്‍, സി.പി മുരളി, എന്‍.വി ഷബീര്‍, എം. മനോജ്, ദിനേശന്‍ കിഴക്കേക്കര, അനീഷ്, എസ്.ഐ നരേന്ദ്രന്‍, രത്‌നാകരന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."