HOME
DETAILS

സാമൂഹിക സേവനത്തിന്റെ ഇസ്‌ലാമികത

  
backup
June 10 2017 | 20:06 PM

%e0%b4%b8%e0%b4%be%e0%b4%ae%e0%b5%82%e0%b4%b9%e0%b4%bf%e0%b4%95-%e0%b4%b8%e0%b5%87%e0%b4%b5%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%87%e0%b4%b8%e0%b5%8d

വിശ്വാസി തന്റെ ജീവിതം എല്ലാതലത്തിലും മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകണമെന്നു ചിന്തിക്കുകയും അതിന് അനുസരിച്ചു ജീവിതം ചിട്ടപ്പെടുത്തുകയും ചെയ്യണം. 'അല്ലാഹു നല്‍കിയ എല്ലാത്തിലും പരോലകത്തെ നന്മ ആഗ്രഹിക്കുക, സ്വന്തം വിഹിതം മറക്കാതിരിക്കുക, അല്ലാഹു നന്‍മകള്‍, അനുഗ്രഹങ്ങള്‍ ചെയ്തുതന്നതുപോലെ  മറ്റുള്ളവര്‍ക്ക് അനുഗ്രഹങ്ങള്‍ ചെയ്യുക,  ഭൂമിയില്‍ താന്‍ കാരണമായി ഒരു പ്രശ്‌നവും വിഷമവും പ്രതിസന്ധിയും ഉണ്ടാകാതിരിക്കുക' (സൂറ: ഖസസ്).
വിശ്വാസി കേവലം അനുഷ്ടാനങ്ങള്‍ക്കപ്പുറം സക്രിയവും പരോപകാരപ്രദവുമായ സാമൂഹിക ജീവിതം നയിക്കണമെന്നതാണ് ഈ അധ്യാപനം. എനിക്ക് എന്തു കിട്ടുമെന്നോ എനിക്കു മറ്റുള്ളവര്‍ എങ്ങനെ അനുഭവപ്പെടുന്നുവെന്നോ ചിന്തിക്കുന്നതിനു പകരം മറ്റുള്ളവര്‍ക്ക് എന്തു നല്‍കാന്‍ സാധിക്കുമെന്നും എന്നെ മറ്റുള്ളവര്‍ എങ്ങനെ അനുഭവിക്കുന്നു എന്നതുമാകണം വിശ്വാസിയുടെ ചിന്ത. ഏകാന്തനായി ആരാധനയില്‍ കഴിഞ്ഞുകൂടുന്ന വിശ്വാസിയേക്കാള്‍ അല്ലാഹുവിനിഷ്ടം ധര്‍മബോധത്തോടെ ആത്മാര്‍ഥമായി സാമൂഹിക സേവനം ചെയ്യുന്നവരെയാണ്. നബി (സ്വ) പറഞ്ഞു: 'ജനങ്ങളില്‍ അല്ലാഹുവിന് ഏറ്റവും ഇഷ്ടം അവരില്‍ ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളവരെയാണ്. ഒരാളുടെ മനസില്‍ സന്തോഷം നിറക്കലും മറ്റൊരാളുടെ പ്രയാസം ദുരീകരിക്കലും വിശപ്പകറ്റലും കടംവീട്ടാന്‍ സഹായിക്കലുമൊക്കെയാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടമുള്ള  പ്രവര്‍ത്തനങ്ങള്‍'. 'മദീനത്തെ എന്റെ ഈ പള്ളിയില്‍ ഒരുമാസം ധ്യാനത്തില്‍ ഇഅ്തികാഫ് ഇരിക്കുന്നതിനേക്കാളും എനിക്കിഷ്ടം എന്റെ സഹോദരന്റെ ഒരു ആവശ്യനിര്‍വഹണത്തിന് അവന്റെകൂടെ പോകലാണ് '.
പലരും സാമൂഹിക സേവനമെന്നതു സംഘടനാപരമായി ഏറ്റെടുത്തു നടത്തുന്ന ചില സഹായ വിതരണങ്ങളോ പദ്ധതികളോ മാത്രമായി മനസിലാക്കുന്നു. മതജീവിതം നിസ്‌കാരവും നോമ്പും ഖുര്‍ആന്‍ പാരായണവും തുടങ്ങി അല്ലാഹുവിനോടു നേര്‍ക്കുനേര്‍ ചെയ്യുന്ന ഇബാദത്തുകളില്‍ ഒതുക്കുന്നു. ഇവിടെയാണ് 'ജനങ്ങള്‍ക്ക് ഏറ്റവും ഉപകാരമുള്ളനെയാണ് നിങ്ങളില്‍ നാഥനേറ്റവും ഇഷ്ടം' എന്ന പ്രവാചകവചനം അന്വര്‍ഥമാകുന്നത്. വാര്‍ധക്യ സഹജമായോ രോഗങ്ങള്‍ പിടിപ്പെട്ടോ വീടുകളിലോ ആശുപത്രികളിലോ തളച്ചിടപ്പെട്ടവര്‍ക്കു പലപ്പോഴും സാമ്പത്തിക സഹായങ്ങള്‍ക്കപ്പുറം, ഹൃദയത്തിനു സന്തോഷം നല്‍കുന്ന രീതിയില്‍ ആശ്വാസ വചനങ്ങള്‍ പകര്‍ന്ന് അല്‍പനേരം സംസാരിച്ചിരിക്കാന്‍ പറ്റുന്ന ഒരാളെയാകും ആവശ്യം. ഉറ്റവര്‍ വിടപറഞ്ഞു വേദനിച്ചു നില്‍ക്കുന്നവര്‍ കൈകളിലോ തോളിലോ പിടിച്ചു തന്റെ സങ്കടം അല്‍പം ലഘൂകരിച്ച് ആശ്വസിപ്പിക്കുന്ന ഒരാളെ തേടുന്നുണ്ട്. വാക്കും പ്രവര്‍ത്തനവും ഭാവഹാവങ്ങളും അധികാരവും സമ്പത്തും സൗകര്യങ്ങളും അപരന് ഉപകാരമായിത്തീരണമെന്നാഗ്രഹിച്ചു ജീവിതം ചിട്ടപ്പെടുത്തുന്നവരാണ് നല്ല മുസ്‌ലിം എന്നാണ് പ്രവാചക വചനത്തിന്റെ പൊരുള്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  3 minutes ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  an hour ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  an hour ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  an hour ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  2 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  2 hours ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  2 hours ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  3 hours ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  3 hours ago
No Image

ഗ്ലോബൽ വില്ലേജിൽ ക്രിസ്‌തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

uae
  •  3 hours ago