HOME
DETAILS
MAL
സി.ബി.ഐയെ കാല്ക്കീഴിലാക്കാന് ബി.ജെ.പി നീക്കം: ചെന്നിത്തല
backup
October 25 2018 | 19:10 PM
തിരുവനന്തപുരം: സി.ബി.ഐയുടെ വിശ്വാസ്യത തകര്‍ത്ത് ചൊല്‍പ്പടിക്ക് കൊണ്ടുവരാനുള്ള നീക്കമാണ് മോദി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സി.ബി.ഐ ഡയരക്ടര്‍ അലോക് വര്‍മ്മയെയും സ്പെഷല്‍ ഡയരക്ടര്‍ രാകേഷ് അസ്താനയെയും ഒറ്റ രാത്രി കൊണ്ട് നീക്കിയതിലൂടെ വ്യക്തമാകുന്നത് ഇതാണ്.
പതിമൂന്ന് ഉന്നത ഉദ്യേഗസ്ഥരെ സ്ഥലം മാറ്റിയ നടപടി ഞെട്ടിപ്പിക്കുന്നതാണ്.
ഭരണഘടനാ വിരുദ്ധമായ ഒരട്ടിമറിയാണ് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയില്‍ നടത്തിയത്. റാഫേല്‍ അഴിമതി പുറത്താകുമോ എന്ന ഭയമാണ് സി.ബി.ഐക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്ന് വ്യക്തമാവുകയാണ്. ഭരണം നഷ്ടപ്പെടുമ്പോള്‍ തങ്ങള്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് മോദി ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ക്ക് ഭയമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."