ജംഇയ്യത്തുല്‍ ഖുത്വബാ മഹല്ലുകളില്‍ 'റൗളത്തുല്‍ ഇല്‍മ് ' ആരംഭിക്കുന്നു
ചേളാരി: സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷന്റെ മഹല്ലുകളില്‍ ജംഇയ്യത്തുല്‍ ഖുത്വബാക്ക് കീഴില്‍ റൗളത്തുല്‍ ഇല്‍മ് ആരംഭിക്കാന്‍ ചേളാരി സമസ്താലയത്തില്‍ ചേര്‍ന്ന എസ്.കെ.ജെ.ക്യു സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. മഹല്ലുകളില്‍ ആഴ്ചയില്‍ ഒരുദിവസം എന്ന ക്രമത്തില്‍ കൃത്യമായ സിലബസിന്റെ അടിസ്ഥാനത്തില്‍ ഖത്വീബുമാര്‍ നേതൃത്വം നല്‍കിക്കൊണ്ടാണ് റൗളത്തുല്‍ ഇല്‍മ്. റബീഉല്‍ അവ്വല്‍ മാസം ക്ലാസുകള്‍ ആരംഭിക്കും.
ക്യു.എസ്.ആര്‍ ലഭിക്കുകയോ അതിനായി അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്ത ഖത്വീബുമാര്‍ക്ക് ഇന്‍ സര്‍വിസ് കോഴ്‌സ് സെപ്റ്റംബര്‍ ഏഴിന് ആരംഭിക്കും. സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ജില്ലയിലെ കൂടത്തായി ഇസ്‌ലാമിക് ദഅ്‌വാ സെന്ററില്‍ രാവിലെ 10 ന് നടക്കും. സമസ്ത ജന.സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കൊയ്യോട് ഉമര്‍ മുസ്‌ലിയാര്‍ അധ്യക്ഷനാകും. കെ. ഉമര്‍ ഫൈസി മുക്കം, ടി.വി.സി അബ്ദുസ്സമദ് ഫൈസി, അബ്ദുല്‍ അസീസ് ദാരിമി വടകര, ആര്‍.വി കുട്ടിഹസന്‍ ദാരിമി, സലാം ഫൈസി മുക്കം പ്രസംഗിക്കും. കെ.സി മുഹമ്മദ് ബാഖവി, മുനീര്‍ ഹുദവി ഫറോക്ക്, ശംസുദ്ദീന്‍ ഒഴുകൂര്‍ വിഷയം അവതരിപ്പിക്കും. കേരള മീലാദ് കോണ്‍ഫറന്‍സ് ഒക്ടോബര്‍ 22 ന് വടകര ശാദീ മഹലില്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
യോഗത്തില്‍ സയ്യിദ് ഹദിയത്തുല്ലാ തങ്ങള്‍ ആലപ്പുഴ അധ്യക്ഷനായി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ചുഴലി മുഹ്‌യിദ്ദീന്‍ മുസ്‌ലിയാര്‍ കാസര്‍കോട്, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ് , ടി.വി.സി അബ്ദുസമദ് ഫൈസി, മുഹമ്മദ് അനസ് ബാഖവി എറണാകുളം, മുജീബ് ഫൈസി വയനാട്, ഷാജഹാന്‍ കാശിഫി കൊല്ലം, സിറാജുദ്ദീന്‍ ദാരിമി കണ്ണൂര്‍, ഇ.ടി അസീസ് ദാരിമി വടകര, അസ്‌ലം ബാഖവി പാറന്നൂര്‍, ഇ.കെ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ മലപ്പുറം, സൈതലവി റഹ്മാനി നീലഗിരി, ഇസ്മാഈല്‍ റഹ്മാനി തൃശൂര്‍, നജ്മുദ്ദീന്‍ മന്നാനി കൊല്ലം, സിദ്ദീഖ് ഫൈസി തിരുവനന്തപുരം, സുലൈമാന്‍ ദാരിമി കടവല്ലൂര്‍, എ.കെ ആലിപ്പറമ്പ്, ഒ.എം ഷരീഫ് ദാരിമി കോട്ടയം, എ.വി ഇസ്മാഈല്‍ ഹുദവി, പി.സി ഉമര്‍ മൗലവി പ്രസംഗിച്ചു. നാസര്‍ ഫൈസി കൂടത്തായി സ്വാഗതവും സ്വാലിഹ് അന്‍വരി ഇടുക്കി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."