കരള്‍ രോഗിയായയാള് സുമനസുകളുടെ സഹായം തേടുന്നു
കൊണ്ടോട്ടി: മഞ്ഞപ്പിത്തം ബാധിച്ച് കരള്‍ രോഗം വന്ന് ചികില്‍സയിലായ സാംസ്കാരിക പ്രവര്ത്തകന് സുമനസ്സുകളുടെ സഹായം തേടുന്നു. പുളിക്കല്‍ പഞ്ചായത്തിലെ ഒളവട്ടൂര്‍ പ്രദേശത്തെ സാമൂഹ്യസാംസ്കാരിക ജീവകാരുണ്യ രംഗത്ത് നിറസാന്നിധ്യമായിരുന്ന കൊമ്പ്രകുത്ത് മുരളീധരന് എന്ന മുരളിയാണ് കരള്‍ രോഗം പിടിപ്പെട്ട് ദുരിതത്തിലായത്. മഞ്ഞപ്പിത്ത ബാധയെത്തുടര്‍ന്നുണ്ടായ കരള്‍രോഗത്താല്‍ എറണാംകുളത്ത് ചികിത്സയിണ് മുരളി. കരള്‍ മാറ്റിവയ്ക്കുകയല്ലാതെ മറ്റ് വഴികളില്ലെന്നാണ് വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശം. ഇതിന് വലിയ തുക ചെലവ് വരുമെന്നതിനാല്‍ തുക കണ്ടെത്താനാവാതെ സുമനസുകളുടെ സഹായം തേടി കാത്തിരിക്കുകയാണ് മുരളി.
മുരളിയുടെ ചികിത്സയും കുടംബത്തിന്റെ ചെലവും ഇന്ന് ഏറെ പ്രയാസത്തിലാണ് കഴിഞ്ഞു പോകുന്നത്. മുരളിയുടെ ദയനീയ അവസ്ഥ കണ്ട് നാട്ടുകാരും പൊതു പ്രവര്‍ത്തകരും ചേര്‍ന്ന് കെ മുരളീധരന് ചികിത്സാ സഹായ സമിതി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ടി.വി ഇബ്രാഹിം എം.എല്‍.എ മുഖ്യ രക്ഷാധികാരിയും ജില്ലാ പഞ്ചായത്തംഗം, ബ്ലോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാര്‍, വാര്‍ഡ് മെമ്പര്‍മാര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളും ടി ആലിഹാജി ചെയര്മാന്, കെ രാജന് മാസ്റ്റര്‍ കണ്‍വീനര്‍, എം കെ അബ്ദുല്‍ അസീസ് ട്രഷറര്‍ എന്നിങ്ങനെയുള്ള കമ്മിറ്റിയാണ് രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.
ചെയര്‍മന്‍, കണ്‍വീനര്‍, കെ മുരളീധരന് ചികിത്സാ സഹായ സമിതി, ഒളവട്ടൂര്‍ എന്ന പേരില്‍ മുതുവല്ലൂര്‍ വിജയാ ബാങ്ക് ശാഖയില്‍ തുടങ്ങിയ 210501011002798,ഐ.എഫ്്.സി-വി.ഐ.ജെ.ബി0002105. ഒളവട്ടൂര്‍ പുതിയേടത്ത് പറമ്പ് പുളിക്കല്‍ സര്‍വ്വീസ് സഹകരണ ബാങ്ക് അക്കൗണ്ട് നമ്പര്‍ 2589.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."