HOME
DETAILS

മുത്തൂറ്റ് ഹെഡ് ഓഫിസില്‍ സി.ഐ.ടി.യു സമരം; സംഘര്‍ഷം

  
backup
September 03 2019 | 20:09 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%82%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b9%e0%b5%86%e0%b4%a1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

കൊച്ചി: മുത്തൂറ്റ് ഫിനാന്‍സിന്റെ ആസ്ഥാനത്തു ജോലിക്കെത്തിയ ജീവനക്കാരെ സി.ഐ.ടി.യു സമരാനുകൂലികള്‍ തടഞ്ഞതിനെ തുടര്‍ന്നു മണിക്കൂറുകള്‍ നീണ്ട സംഘര്‍ഷം. തൊഴിലാളി സമരത്തെതുടര്‍ന്ന് ഇരുവിഭാഗം ജീവനക്കാര്‍ ചേരിതിരിഞ്ഞുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയുടെ വക്കിലെത്തി.
ബാനര്‍ജി റോഡിലെ സരിതാ ജംക്ഷനില്‍ മൂത്തൂറ്റ് ഫിനാസിന്റെ ഓഫിസിനു മുന്നിലാണു കനത്ത സംഘര്‍ഷമുണ്ടായത്.
ശമ്പളവര്‍ധനവും യൂനിയന്‍ പ്രവര്‍ത്തന സ്വാതന്ത്ര്യവും ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി രണ്ടാഴ്ചയായി മൂത്തൂറ്റ് ജീവനക്കാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ സമരത്തിലാണ്.
ഇതിനിടെ കേരളത്തിലെ 300 ശാഖകള്‍ പൂട്ടുന്നതായി മുത്തൂറ്റ് മാനേജ്‌മെന്റ് പ്രഖ്യാപിച്ചിരുന്നു. ഇതേത്തുടര്‍ന്നു എറണാകുളത്തെ ഹെഡ് ഓഫിസിനു മുന്നില്‍ നടത്തിയ ഉപരോധ സമരമാണു സംഘര്‍ഷത്തിലേക്കു നീങ്ങിയത്. സ്ത്രീകളുള്‍പ്പെട്ട ജീവനക്കാര്‍ രാവിലെ ജോലിക്കെത്തിയപ്പോള്‍ സമരാനുകൂലികള്‍ തടയുകയായിരുന്നു.
സമരം നടക്കുന്നതിനാല്‍ ജീവനക്കാരെ ഓഫിസില്‍ കയറ്റില്ലെന്ന നിലപാടിലായിരുന്നു സി.ഐ.ടി.യു നേതാക്കള്‍. സമരത്തില്‍ പങ്കെടുക്കാത്ത തങ്ങളെ ജോലി ചെയ്യാന്‍ അനുവദിക്കണമെന്നു ജോലിക്കെത്തിയ ജീവനക്കാര്‍ ആവശ്യപ്പെട്ടു.
ഇതിനിടെ ബ്രോഡ്‌വേയില്‍ നിന്നുള്‍പ്പെടെ എറണാകുളം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സി.ഐ.ടി.യു പ്രവര്‍ത്തകരായ തൊഴിലാളികള്‍ സമരാനുകൂലികള്‍ക്കു പിന്തുണയുമായി എത്തിയതോടെ സമരത്തിന്റെ രൂപം മാറി.
ഓഫിസിനു മുന്നില്‍ മണിക്കൂറോളം കാത്തുനിന്നു ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കാന്‍ സംരക്ഷണം ആവശ്യപ്പെട്ടു സിറ്റി പൊലിസ് കമ്മിഷണറുടെ ഓഫിസില്‍ എത്തി. തുടര്‍ന്നു പൊലിസ് സംരക്ഷണത്തോടെ ഓഫിസില്‍ എത്തിയ ജീവനക്കാര്‍ പോസ്റ്ററുകളും ബാനറുകളും ഉപയോഗിച്ച് സമരക്കാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
ഓഫിസില്‍ കടക്കാനുള്ള ഇവരുടെ ശ്രമം സമരക്കാര്‍ ചെറുക്കാന്‍ ശ്രമിച്ചതോടെയാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കൂടുതല്‍ സംഘര്‍ഷമുണ്ടായത്.
എറണാകുളം സെന്‍ട്രല്‍ സി.ഐ ജയശങ്കറിന്റെ നേതൃത്വത്തില്‍ പൊലിസ് ഇരുകൂട്ടരെയും രണ്ടു ഭാഗത്തേക്കു മാറ്റിയ ശേഷം വലയം സൃഷ്ടിച്ചു.
എന്നാല്‍ ബലപ്രയോഗത്തിലൂടെ സമരക്കാരെ മാറ്റാനോ ജീവനക്കാരെ അകത്തേക്ക് കയറ്റി വിടാനോ പൊലിസ് തയാറായില്ല. ഇതോടെ സമരത്തെ എതിര്‍ക്കുന്ന ജീവനക്കാരും മുദ്രാവാക്യം മുഴക്കി നിലയുറപ്പിച്ചു. ഇതിനിടെ സി.ഐ.ടി.യു സമരത്തില്‍ പ്രതിഷേധിച്ചു മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ് അലക്‌സാണ്ടര്‍ ഓഫിന് മുന്നില്‍ കുത്തിയിരുന്നു.
ഹെഡ് ഓഫിസിലെ മുഴുവന്‍ ജീവനക്കാരും സമരത്തിനെതിരാണെന്നും ഒരാള്‍ പോലും സമരക്കാരുടെ കൂട്ടത്തിലില്ലെന്നുമാണു മാനേജ്‌മെന്റിന്റെ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ വൈജ്ഞാനിക രംഗത്തെ അമൂല്യരത്‌നം: എം.ടി അബ്ദുല്ല മുസ്‌ലിയാര്‍

Kerala
  •  2 months ago
No Image

'കേരളത്തിലെ മദ്റസകളിൽ മതപഠനം മാത്രമാണ് നടക്കുന്നത്' - സർക്കാർ ഇടപെടാൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

Kerala
  •  2 months ago
No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago