HOME
DETAILS

പന്നിയങ്കര മേല്‍പ്പാലം മൂന്നുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും

  
backup
August 02 2016 | 22:08 PM

%e0%b4%aa%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%af%e0%b4%99%e0%b5%8d%e0%b4%95%e0%b4%b0-%e0%b4%ae%e0%b5%87%e0%b4%b2%e0%b5%8d%e2%80%8d%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%b2%e0%b4%82-%e0%b4%ae

 


കോഴിക്കോട്: ജില്ലയുടെ വികസന സ്വപ്നങ്ങളിലൊന്നായ പന്നിയങ്കര മേല്‍പ്പാലം മൂന്നുമാസത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും. നവംബര്‍ മാസത്തോടെ മുഴുവന്‍ നിര്‍മാണ പ്രവൃത്തികളും പൂര്‍ത്തീകരിച്ച് മേല്‍പ്പാലം യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും. സെപ്റ്റംബറില്‍ തന്നെ മേല്‍പ്പാലം ഗതാഗതയോഗ്യമാകും. സര്‍വിസ് റോഡിന്റെ പ്രവൃത്തിയാണ് പിന്നീട് നടക്കുക. മേല്‍പ്പാലം തുറന്നതിനു ശേഷം മാത്രമേ റോഡിന്റെ പ്രവൃത്തികള്‍ ആരംഭിക്കാന്‍ സാധിക്കുകയുള്ളൂ.
നിലവില്‍ വളരെ ശോചനീയമാണ് മേല്‍പ്പാലത്തിന് ഇരുവശങ്ങളിലുമുള്ള റോഡ്. ദിവസേന ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്. പാലത്തിന്റെ പ്രവൃത്തി ഏകദേശം പൂര്‍ത്തിയായിട്ടുണ്ട്. റെയില്‍ ക്രോസ് ലൈനിന്റെ ഭാഗത്തുള്ള സ്ലാബിടല്‍ മാത്രമാണ് ഇനി പൂര്‍ത്തീകരിക്കാനുള്ളത്. ഇതിനായി റെയില്‍വേയുടെ അനുമതി ലഭിച്ചിട്ടുണ്ട്. റെയില്‍വേ അനുവദിച്ച നിശ്ചിത സമയത്തിനനുസരിച്ച് നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കും. ഇത് പൂര്‍ത്തിയാക്കാന്‍ റെയില്‍ മുറിച്ചുകടക്കുന്ന റോഡിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തേണ്ടി വരും. സ്ഥലമേറ്റെടുപ്പ് നടപടികളും ഏതാണ്ട് പൂര്‍ത്തീകരിച്ചിട്ടുണ്ട്.
സ്ഥലമുടമകളുമായും കടയുടമകളുമായും ഉടന്‍ ചര്‍ച്ച നടത്തി അവര്‍ക്കാവശ്യമായ പണം നല്‍കുമെന്ന് ഡോ. എം.കെ മുനീര്‍ എം.എല്‍.എ പറഞ്ഞു. അടുത്തയാഴ്ച മേല്‍പ്പാല നിര്‍മാണ നടപടികളുമായി ബന്ധപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഒരു വിശകലന യോഗവും നടക്കുന്നുണ്ട്. കാലവര്‍ഷം ആരംഭിക്കുന്നതിന് മുന്‍പ് അവസാനിക്കേണ്ടിയിരുന്ന പ്രവൃത്തികള്‍ സ്ഥലം ഏറ്റെടുക്കല്‍ പൂര്‍ത്തീകരിക്കാത്തതിനാല്‍ നീണ്ടുപോകുകയായിരുന്നു. പാലത്തിന് ഇരുവശങ്ങളിലുമായുള്ള റോഡിന്റെ സ്ഥലമേറ്റെടുപ്പാണ് പൂര്‍ത്തിയാകാനുള്ളത്. ആറു മീറ്റര്‍ റോഡാണ് ആവശ്യം. റോഡിലെ വാഹനപെരുപ്പവും മഴയും കാരണം രാത്രികാലങ്ങളിലാണ് പാലത്തിന്റെ പ്രവൃത്തി നടക്കുന്നത്.
കല്ലായി റോഡില്‍ 500 മീറ്ററും റെയില്‍പ്പാതയ്ക്ക് കുറുകെ പയ്യാനക്കല്‍ ഭാഗത്ത് 300 മീറ്ററിലുമാണ് പന്നിയങ്കര മേല്‍പ്പാലം നിര്‍മിക്കുന്നത്. പാലത്തിന്റെ ശരിയായ രൂപരേഖ ഇംഗ്ലീഷ് അക്ഷരമാലയിലെ 'ടി' ആകൃതിയിലാണ്. ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്റെ മേല്‍നോട്ടത്തിലാണ് നിര്‍മാണം നടക്കുന്നത്. മോണോ റെയില്‍ പദ്ധതിയുടെ ഭാഗമെന്ന നിലയിലായിരുന്നു പദ്ധതി ഇവര്‍ ഏറ്റെടുത്തത്. എന്നാല്‍ മോണോ റെയില്‍ പദ്ധതി ഉപേക്ഷിക്കുകയും പകരം ലൈറ്റ് മെട്രോ പദ്ധതി നിര്‍ദേശിക്കുകയുമായിരുന്നു. റെയിലിന് പടിഞ്ഞാറുള്ള ജനങ്ങളുടെ യാത്രാക്ലേശം ഒഴിവാക്കാനുള്ള ശാശ്വതപരിഹാരമാണ് ഈ മേല്‍പ്പാലം.
തുടക്കത്തില്‍ മരാമത്ത് വകുപ്പ് ഇംഗ്ലീഷ് അക്ഷരമാലയിലെ 'എല്‍' ആകൃതിയിലാണ് മേല്‍പ്പാലം രൂപകല്‍പ്പന ചെയ്തത്. പിന്നീട് ഇതില്‍ മാറ്റം വരുത്തുകയായിരുന്നു. ഏറെ നാള്‍ നീണ്ട ഗതാഗതക്കുരുക്കിന് പാലം യാഥാര്‍ഥ്യമാകുന്നതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശത്തുകാര്‍.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  24 minutes ago
No Image

പാലക്കാട് അപകടം; അടിയന്തര ഇടപെടൽ തേടി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തയച്ച് എംപി വി കെ ശ്രീകണ്ഠൻ 

Kerala
  •  an hour ago
No Image

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസ് മരത്തിലിടിച്ച് 12 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്

Kerala
  •  an hour ago
No Image

അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  an hour ago
No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 hours ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 hours ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 hours ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 hours ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  3 hours ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  3 hours ago