HOME
DETAILS

ഖത്തറിനെ വാനോളം പുകഴ്ത്തി സഊദി കിരീടാവകാശി

  
backup
October 25 2018 | 20:10 PM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%be%e0%b4%a8%e0%b5%8b%e0%b4%b3%e0%b4%82-%e0%b4%aa%e0%b5%81%e0%b4%95%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4

 

റിയാദ്: ഖത്തറിനെ ഒറ്റപ്പെടുത്തുന്ന നിലപാടില്‍നിന്ന് സഊദി അയയുന്നതായി സൂചന. സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ തന്നെയാണ് ഖത്തറിനെതിരേയുള്ള ആരോപണങ്ങളില്‍ നിന്ന് വിട്ടുനിന്ന് അനുനയത്തിന്റെ പാതയിലേക്ക് മാറിയത്. റിയാദില്‍ നടക്കുന്ന ഫ്യുച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഖത്തറിനെ വാനോളം പുകഴ്ത്തി സഊദി കിരീടാവകാശി രംഗത്തെത്തിയത്.
പശ്ചിമേഷ്യയെ അടുത്ത മുപ്പത് വര്‍ഷത്തിനകം യൂറോപ്പാക്കുമെന്ന കിരീടാവകാശിയുടെ പ്രഖ്യാപനത്തിനിടെയാണ് ഈ മേഖലയില്‍ വികസന നേട്ടമുണ്ടാക്കിയ ഖത്തറിനെ സല്‍മാന്‍ പുകഴ്ത്തിയത്. ഞങ്ങളുമായി വ്യത്യസ്ത കാഴ്ചപ്പാടുകളോടെ നില്‍ക്കുന്ന ഖത്തര്‍ ശക്തമായ സാമ്പത്തിക അടിത്തറയുള്ള, വളരെ വ്യത്യസ്തമായ രാജ്യമാണ്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അവര്‍ ഇനിയും ഉയരും. ഖത്തര്‍ അടക്കമുള്ള മേഖലയിലെ രാജ്യങ്ങള്‍ അടുത്ത അഞ്ച് വര്‍ഷത്തെ ഉയര്‍ന്ന സാമ്പത്തിക നേട്ടം കൈവരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കിരീടാവകാശിയുടെ വാക്കുകള്‍ക്ക് വന്‍ സ്വീകരണമാണ് വേദിയില്‍ ലഭിച്ചത്. ഇതോടെ ഒരു വര്‍ഷത്തിലധികമായി അകന്നു നിന്നിരുന്ന ഖത്തറുമായുള്ള നയ തീരുമാനത്തില്‍ സഊദി പുനരാലോചന നടത്തിയേക്കുമെന്നും കരുതുന്നു. തീവ്രവാദ ബന്ധമാരോപിച്ച് ഖത്തറിനെതിരേ നിലകൊണ്ട സഊദി അനുകൂല രാജ്യങ്ങളും ഖത്തറും തമ്മിലുള്ള വൈരം അവസാനിക്കുന്നതിന്റെ സൂചനകളായാണ് കിരീടാവകാശിയുടെ പ്രഖ്യാപനത്തിലുള്ളത്. ഇത് പുതിയ മാറ്റത്തിനുള്ള ചുവടുവെപ്പാണെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ വ്യാഖ്യാനം. ഖത്തറുമായുള്ള നയതന്ത്ര ബന്ധത്തില്‍ കൂടുതല്‍ അകല്‍ച്ചവരികയും ഖത്തറിനെതിരേ ഉപരോധമടക്കമുള്ള കാര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തതിന് പിന്നില്‍ സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്നാണ് ആഗോള മാധ്യമങ്ങളടക്കം വിലയിരുത്തുന്നത്.ഇത്തരമൊരു ഘട്ടത്തില്‍ കിരീടാവകാശിയുടെ മയപ്പെടുത്തിയും പുകഴ്ത്തിയുമുള്ള പ്രസംഗം മേഖലയിലെ മഞ്ഞുരുക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. അതേസമയം, മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ കൊലപാതകത്തില്‍ സഊദിക്കെതിരേയും കിരീടാവകാശിക്കെതിരേയും വാര്‍ത്തകള്‍ ശക്തമാകുകയും ചെയ്യുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നിലപാടെന്നതും ശ്രദ്ധേയമാണെന്നു ബ്ലൂം ബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദീപാവലി സമ്മാനം; കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഡി.എ മൂന്നു ശതമാനം കൂട്ടി

Kerala
  •  2 months ago
No Image

'എ.ഐ.സി.സി തീരുമാനം ചോദ്യം ചെയ്തു'; സരിന്റെ വിമര്‍ശനം അച്ചടക്ക ലംഘനമെന്ന് വിലയിരുത്തി കെ.പി.സി.സി

Kerala
  •  2 months ago
No Image

'നുണയന്‍....ന്റെ മകന്‍' നെതന്യാഹുവിനെതിരെ അസഭ്യം ചൊരിയുന്ന ബൈഡന്‍; 'ചങ്കു'കളുടെ ഉള്ളുകള്ളി വെളിപെടുത്തി അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്റെ പുസ്തകം

International
  •  2 months ago
No Image

സരിന്‍ നല്ല സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തതയുള്ളയാള്‍: വിമര്‍ശനങ്ങളോട് പ്രതികരിക്കാതെ രാഹുല്‍

Kerala
  •  2 months ago
No Image

മഹാരാഷ്ട്ര കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അജിത് പവാറിന്റെ എന്‍.സി.പിയിലേക്ക് 

National
  •  2 months ago
No Image

നിയമം അനുസരിക്കാന്‍ ബാധ്യസ്ഥനാണ്, ക്ഷമ ചോദിക്കുന്നു; വാഹനാപകടത്തില്‍ വിശദീകരണവുമായി നടന്‍ ബൈജു

Kerala
  •  2 months ago
No Image

പെയ്തിറങ്ങുന്ന മരണ മഴ, തകര്‍ന്നടിയുന്ന കിടപ്പാടങ്ങള്‍; മൂന്നാഴ്ചക്കിടെ ലബനാനില്‍ ഭവനരഹിതരായത് 4 ലക്ഷം കുട്ടികള്‍ 

International
  •  2 months ago
No Image

പാര്‍ട്ടി തിരുത്തിയില്ലെങ്കില്‍ ഹരിയാന ആവര്‍ത്തിക്കും; അതൃപ്തി പരസ്യമാക്കി പി. സരിന്‍

Kerala
  •  2 months ago
No Image

ഇറാന്റെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് യു.എസിന് നെതന്യാഹുവിന്റെ ഉറപ്പ്

International
  •  2 months ago
No Image

ലബനാനിലെ ക്രിസ്ത്യന്‍ പ്രദേശത്ത് ഇസ്‌റാഈല്‍ മിസൈല്‍ വര്‍ഷം; 22 മരണം

International
  •  2 months ago