ആശുപത്രികളും ലോഡ്ജുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാള്‍ പിടിയില്‍
കോഴിക്കോട്: നഗരത്തിലെ ആശുപത്രികളും ലോഡ്ജുകളും കേന്ദ്രീകരിച്ച് മോഷണം നടത്തുന്നയാളെ കസബ പൊലിസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്നു പിടികൂടി. മലപ്പുറം വള്ളുവമ്പ്രം പുല്ലാരമറ്റത്ത് വീട്ടില്‍ മുഹമ്മദ് നവാസാണ് (37) മാവൂര്‍ റോഡ് ഗള്‍ഫ് ബസാറിനു സമീപത്തുവച്ച് പിടിയിലായത്. അഞ്ചുമാസം മുന്‍പ് കോട്ടയം ജില്ലാ ജയിലില്‍ നിന്ന് ശിക്ഷ കഴിഞ്ഞിറങ്ങയയാളാണ് നവാസ്.
നിരവധി സ്ഥാപനങ്ങളില്‍ മോഷണം നടത്തിയതായി ഇയാള്‍ പൊലിസിനോട് സമ്മതിച്ചു.
കോഴിക്കോട് അശോക ആശുപത്രിയിലെ റൂമില്‍ കയറി എം.എസ്.പി പൊലിസുകാരന്റെ ഭാര്യയുടെ ഏഴര പവന്റെ സ്വര്‍ണാഭരണം, മലപ്പുറം ഓയാസിസിസ് ലോഡ്ജില്‍ നിന്ന് സ്വര്‍ണമാലയും മോതിരവും ബേബി മെമ്മോറിയല്‍-പി.വി.എസ് ആശുപത്രികള്‍, എ.ഐ.ടി.യു.സി കെട്ടിടം, പോപുലര്‍ മാരുതി സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, കീര്‍ത്തി മഹല്‍ ലോഡ്ജ്, മാണിയോത്ത് കോംപ്ലക്‌സ്, പി.എന്‍.ബി ബില്‍ഡിങ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് പണം, ആഭരണം, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്നിട്ടുണ്ട്.
കസബ സി.ഐ പി. പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ എസ്. സജീവന്‍, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ കെ.പി സൈതലവി, എ.എസ്.ഐ ഷിനോബ്, സീനിയര്‍ സി.പി.ഒമാരായ ഒ. മോഹന്‍ദാസ്, ടി.പി ബിജു, സി.പി.ഒമാരായ കെ.ആര്‍ രാജേഷ്, അനീഷ് മൂസേന്‍വീട്, കെ.പി ഷജുല്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."