കോഴിക്കോട്ടെ അക്രമം: കണ്ണൂരില്‍ കനത്ത ജാഗ്രത
കണ്ണൂര്‍: കോഴിക്കോട് ജില്ലയില്‍ വ്യാപകമായി അക്രമം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് അയല്‍ജില്ലയായ കണ്ണൂരിലും പൊലിസ് സുരക്ഷ ശക്തമാക്കി. ജില്ലയിലെ പാര്‍ട്ടി ഓഫിസുകളും നിയന്ത്രണത്തിലുള്ള ക്ലബുകളും അക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണിത്. ജില്ലാ പൊലിസ് മേധാവി ജില്ലയിലെ മുഴുവന്‍ സ്‌റ്റേഷനുകളിലും അലര്‍ട്ട് മെസേജ് അയച്ചിട്ടുണ്ട്. കോഴിക്കോടുമായി അതിര്‍ത്തി പങ്കിടുന്ന തലശേരി താലൂക്കിലെ വിവിധയിടങ്ങളിലും മാഹിയിലും രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. താലൂക്കിലെ പ്രധാന പാര്‍ട്ടി ഓഫിസുകള്‍ പൊലിസ് നിരീക്ഷണത്തിലാണ്. മാഹി മുതല്‍ പയ്യന്നൂര്‍ വരെ ഇന്നലെ രാത്രി വാഹന പരിശോധന നടത്തി. ഇരിട്ടി, തലശേരി, തളിപ്പറമ്പ് ഡിവിഷന്‍ പരിധിയില്‍ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ റെയ്ഡു തുടങ്ങി. തലശേരി, പാനൂര്‍, കൂത്തുപറമ്പ് സ്‌റ്റേഷന്‍ പരിധിയില്‍ അക്രമമൊഴിവാക്കാന്‍ പൊലിസ് അതീവ ജാഗ്രതയിലാണ്. കോഴിക്കോട് അക്രമം നടത്തിയവര്‍ ഇപ്പുറത്തേക്ക് കടക്കാതിരിക്കാന്‍ അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."