കാര്‍ഷിക അതിജീവനത്തിന് വിയര്‍പ്പൊഴുക്കാന്‍ ബംഗാളി യുവാക്കള്‍
വടക്കാഞ്ചേരി: പ്രളയാനന്തരമുള്ള കേരളത്തിന്റെ കാര്‍ഷിക അതിജീവനത്തിന് വിയര്‍പ്പൊഴുക്കാന്‍ ബംഗാളി യുവാക്കള്‍. ഗ്രാമീണ മേഖലയിലെ കാര്‍ഷിക നന്മയുടെ വക്താക്കളായിരുന്ന വനിതകള്‍ കൂട്ടത്തോടെ തൊഴിലുറപ്പ് പദ്ധതിയുടെ പിന്നില്‍ അണിനിരക്കുമ്പോള്‍ ഞാറ് നടീല്‍ പ്രവര്‍ത്തനത്തിന് പോലും ആളെ കിട്ടാതെ വലയുന്ന കര്‍ഷകര്‍ക്ക് ഏറെ ആശ്വാസം പകരുകയാണ് അതിര്‍ത്തി കടന്നെത്തുന്ന യുവ സംഘം.
യന്ത്രത്തെ തോല്‍പ്പിയ്ക്കും വേഗതയാണ് ഈ യുവ കാര്‍ഷിക തൊഴിലാളികള്‍ക്ക്. ഏക്കറിന് 3500 മുതല്‍ 4000 രൂപ വരെയാണ് നടീല്‍ പ്രവര്‍ത്തനത്തിന് ഇവര്‍ ഈടാക്കുന്നത്.
മറ്റൊരു ചെലവും കര്‍ഷകര്‍ക്കില്ല എന്നത് കൊണ്ടു തന്നെ ഒരു മടിയും കൂടാതെ ഇത് നല്‍കാന്‍ കര്‍ഷകരും തയാറാണ്. നാട്ടു തൊഴിലാളികളെ ആശ്രയിച്ചാല്‍ ചായ, ചോറ് ,വെള്ളം എന്നിവയുമായി പാടശേഖരത്തില്‍ നിന്ന് കയറാന്‍ നേരമുണ്ടാകില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. ബംഗാളികളാകുമ്പോള്‍ ഒന്നുമറിയേണ്ടെന്നും കര്‍ഷകര്‍ സാക്ഷ്യപ്പെടുത്തുന്നു.
വടക്കാഞ്ചേരി മേഖലയില്‍ ഭൂരിഭാഗം പാടശേഖരങ്ങളിലും ഇപ്പോള്‍ ബംഗാളി സംഗീതമാണ്. നടീലിന് ബംഗാളികളും, കൊയ്ത്തിന് കൊയ്ത്ത് മെതിയന്ത്രവും എന്നതാണ് കേരളീയന്റെ ഇപ്പോഴത്തെ കാര്‍ഷിക സംസ്‌കാരം.
നവതലമുറ കൊയ്ത്തും, മെതിയുമൊന്നും അറിയാത്തവരായി മാറുകയും ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."