കടമേരി റഹ്മാനിയ്യയില്‍ ഹജ്ജ് ക്യാംപ് സംഘടിപ്പിച്ചു
കടമേരി: വര്‍ധിച്ചു വരുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യകാരണം വിശ്വാസങ്ങളില്‍ വരുന്ന വൈകല്യങ്ങളാണെന്ന് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സെക്രട്ടറിയുമായ കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര്. കടമേരി റഹ്മാനിയ്യ അറബിക് കോളജില്‍ സംഘടിപ്പിച്ച ഹജ്ജ് ക്യാംപ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ റഹ്മാനിയ്യ വര്‍ക്കിങ് പ്രസിഡന്റ് എസ്.പി.എം തങ്ങള്‍ അധ്യക്ഷനായി.
സമസ്ത മുശാവറ അംഗം കൊയ്യോട് ഉമര്‍ മുസ്ലിയാര് ദുആ മജ്ലിസിന് നേതൃത്വം നല്കി. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ക്ലാസിന് നേതൃത്വം നല്കി. പാറക്കല്‍ അബ്ദുല്ല എം.എല്‍.എ മുഖ്യാഥിതിയായിരുന്നു. റഹ്മാനിയ്യ മാനേജര്‍ ചീക്കിലോട്ട് കുഞ്ഞബ്ദുല്ല മുസ്ലിയാര്, സി.എച്ച് മഹ്മൂദ് സഅദി, കടമേരി മഹല്ല് ഖാസി ചിറക്കല്‍ ഹമീദ് ഫൈസി, മാഹിന്‍ മുസ്ലിയാര് പുല്ലാര, കോഡൂര്‍ മുഹ്യുദ്ദീന്‍കുട്ടി മുസ്ലിയാര്, മുടിക്കോട് മുഹമ്മദ് മുസ്ലിയാര്, യൂസുഫ് മുസ്ലിയാര് മലപ്പുറം, ബഷീര്‍ ഫൈസി ചീക്കൊന്ന്, പി. അമ്മദ് മാസ്റ്റര്‍, നൊച്ചാട്ട് കുഞ്ഞബ്ദുല്ല, എന്‍.കെ അബ്ദുറഹ്മാന് മുസ്ലിയാര്, എന്‍.കെ ജമാല്‍ ഹാജി, കോറോത്ത് അമ്മത് ഹാജി, പാലത്തായി മൊയ്തു ഹാജി, കെ.എം കുഞ്ഞമ്മദ് മുസ്ലിയാര്, കാട്ടില്‍ മൊയ്തു മാസ്റ്റര്‍, പുത്തലത്ത് അമ്മത്, പി.എ മമ്മുട്ടി, കുറ്റിയില്‍ പോക്കര് ഹാജി, കോമത്ത് കണ്ടി മമ്മു ഹാജി, അരയാക്കൂല്‍ മൊയ്തു ഹാജി, ഇ. അസീസ് മാസ്റ്റര്‍, കണ്ടോത്ത് മൊയ്തു ഹാജി, റഷീദ് പയന്തോങ്ങ്, കണ്ടിയില്‍ അബ്ദുല്ല, മൂടാടി മൊയ്തു ഹാജി, പറമ്പത്ത് മൊയ്തു ഹാജി സംസാരിച്ചു. ന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."