രാജ്യത്ത് വര്‍ഗീയ ഫാസിസവും സംസ്ഥാനത്ത് വര്‍ഗ ഫാസിസവും: കെ. സുധാകരന്
തൃക്കരിപ്പൂര്‍: രാജ്യത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ വര്‍ഗീയ ഫാസിസവും സംസ്ഥാനത്ത് പിണറായിയുടെ നേതൃത്വത്തില്‍ വര്‍ഗ ഫാസിസവുമാണ് അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കെ. സുധാകരന്. തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച കെ. വെളുത്തമ്പു ഒന്നാം ചരമ വാര്‍ഷികാചരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധാകരന്.
വര്‍ഗീയ ഫാസിസവും വര്‍ഗ ഫാസിസവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. ഇതു രണ്ടും നാടിന് ആപത്താണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് നരേന്ദ്ര മോദിയെന്നും സുധാകരന് ആരോപിച്ചു.
കെ.വി മുകുന്ദന് അധ്യക്ഷനായി. കരിമ്പില്‍ കൃഷ്ണന്, ഡി.സി.സി വൈസ്പ്രസിഡന്റുമാരായ പി.കെ ഫൈസല്‍, കെ.കെ രാജേന്ദ്രന്, ഡി.സി.സി സെക്രട്ടറി കെ.പി പ്രകാശന്, സി. രവി, കണ്ണന് മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."