തൃക്കരിപ്പൂരില്‍ ഗ്രൂപ്പടിസ്ഥാനത്തില്‍ കെ. വെളുത്തമ്പു അനുസ്മരണം
തൃക്കരിപ്പൂര്‍: കോണ്‍ഗ്രസ് ഗ്രൂപ്പ് അടിസ്ഥാനത്തില്‍ തൃക്കരിപ്പൂരില്‍ കെ. വെളുത്തമ്പു അനുസ്മരണം. മുന്‍ ഡി.സി.സി പ്രസിഡന്റും കെ.പി.സി.സി നിവഹക സമിതി അംഗവുമായിരുന്ന കെ. വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികമാണ് തൃക്കരിപ്പൂരില്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചത്. എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പുഷ്പാര്‍ച്ചനയും ഐ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വൈകീട്ട് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അനുസ്മരണ യോഗവും സംഘടിപ്പിച്ചു.
ഐ ഗ്രൂപ്പിന് മേധാവിത്വമുള്ള തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് എ ഗ്രൂപ്പുകാരെ അറിയിക്കുകയോ പങ്കെടുപ്പിക്കുകയോ ചെയ്യാതിരുന്നതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്.
എ ഗ്രൂപ്പിനു മേധാവിത്വമുള്ള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് പുഷ്പാര്‍ച്ചന സംഘടിപ്പിച്ചത്.
മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഏതാനും ആളുകളുടെ മാത്രം സ്വത്തായി മാറിയതിനാലാണ് എ ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ സമാന്തര യോഗം ചേര്‍ന്നതെന്ന് എ ഗ്രൂപ്പ് നേതാവ് പറഞ്ഞു.
നിലവിലെ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വൈസ്പ്രസിഡന്റിന്റെ അധ്യക്ഷതയിലാണ് സമാന്തര മണ്ഡലം കമ്മിറ്റി ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."