പഠനാന്തരീക്ഷം നോക്കിയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നത്: മന്ത്രി
തൃക്കരിപ്പൂര്‍: പഠനാന്തരീക്ഷവും അധ്യാപകരുടെ പെരുമാറ്റവും പഠന നിലവാരവും നോക്കിയാണ് രക്ഷിതാക്കള്‍ കുട്ടികളെ സ്കൂളിലെത്തിക്കുന്നതെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്. ഉദിനൂര്‍ തടിയന്‍കൊവ്വല്‍ എ.എല്‍.പി സ്കൂള്‍ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുനു മന്ത്രി.
കാലത്തിനനുസരിച്ച് കുട്ടികളെ പഠിപ്പിക്കാന്‍ അധ്യാപകര്‍ മുന്നോട്ടുവന്നതാണ് പൊതു വിദ്യാലയങ്ങളില്‍ കുട്ടികള്‍ വര്‍ധിക്കാന്‍ കാരണമായതെന്നും മന്ത്രി പറഞ്ഞു. എം. രാജഗോപാലന്‍ എം .എല്‍.എ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ സ്കോളര്‍ഷിപ്പ് നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്കി.
പ്രധാനധ്യാപിക പി. നളിനി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പടന്ന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, എ.ഇ.ഒ ടി.എം സദാനന്ദന്, ജനപ്രതിനിധികളായ എം. ചിത്ര, ടി.വി നളിനി, പി.പി കുഞ്ഞികൃഷ്ണന് മാസ്റ്റര്‍, കെ. രമേശന് നായര്‍, കെ. നാരായണന്, കെ. ലഷ്മണന്, എം. പുരുഷോത്തമന്, കെ.വി ജീന, അരുണ്‍കുമാര്‍, കെ. മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."