HOME
DETAILS
MAL
തീരദേശ പൊലിസ് സ്റ്റേഷന് ഉദ്ഘാടനം വിവാദത്തില്‍
backup
June 10 2017 | 21:06 PM
അഴിത്തല : ഈ മാസം 27 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യുന്ന അഴിത്തലയിലെ തൃക്കരിപ്പൂര്‍ തീരദേശ പൊലിസ് സ്റ്റേഷന് സംഘാടക സമിതി രൂപീകരണം വിവാദത്തില്‍. ഇതേ തുടര്‍ന്ന് ഈ മാസം 14 ന് വീണ്ടും സംഘാടക സമിതി രൂപീകരണ യോഗം ചേരും. കഴിഞ്ഞ ദിവസം നഗരസഭാ ചെയര്മാന് കെ.പി ജയരാജന്റെ നേതൃത്വത്തില്‍ സംഘാടക സമിതി രൂപീകരിച്ചിരുന്നു. നഗരസഭാ ചെയര്മാന് ചെയര്‍മാനായും നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണന് ജനറല്‍ കണ്‍വീനറുമായുള്ള സംഘാടക സമിതിയാണ് രൂപീകരിച്ചത്. എന്നാല്‍ നാട്ടുകാരേയോ പ്രദേശത്തെ പള്ളി-ക്ഷേത്ര ഭാരവാഹികളെയോ യോഗ വിവരം അറിയിച്ചിരുന്നില്ല. ഇതില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് 14ന് വീണ്ടും സംഘാടക സമിതി യോഗം ചേരാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."