വിദേശ ഹാജിമാരില്‍ മുക്കാല്‍ ശതമാനവും സ്വദേശങ്ങളിലക്ക് തിരിച്ചു
മക്ക: ഈ വര്‍ഷം വിശുദ്ധ ഹജ്ജിനെത്തിയ വിദേശ ഹാജിമാരില്‍ മുക്കാല്‍ ശതമാനത്തിലധികം തീര്‍ത്ഥാടകരുടെയും മടക്ക യാത്ര പൂര്‍ത്തിയായി. ശേഷിക്കുന്നവര്‍ രണ്ടാഴ്ചകള്ക്കുളില് തന്നെ സ്വദേശങ്ങളിലേക്ക് തിരിക്കും. ഹജ്ജ് തീര്‍ത്ഥാടകരുടെ അവസാന ദിനമായ മുഹറം പതിനഞ്ചോടെ വിദേശ തീര്‍ത്ഥാടകര്‍ പൂര്‍ണമായും തിരിച്ചു പോകും. ഇതിനുള്ള തയാറെടുപ്പോടെയാണ് മടക്ക യാത്ര പുരോഗമിക്കുന്നത്. വിദേശ ഹാജിമാരില്‍ പതിനാലു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് ഇതിനകം തന്നെ പുണ്യ ഭൂമിയില്‍ നിന്നും വിടവാങ്ങിയത്. പതിനെട്ടര ലക്ഷം തീര്‍ത്ഥാടകരാണ് വിദേശ രാജ്യങ്ങളില്‍ നിന്നും ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മം നിര്വ്വഹിക്കാനെത്തിയിരുന്നത്.
ഇന്ത്യന്‍ ഹാജിമാരില്‍ ജിദ്ദ വഴിയുള്ളവരുടെ മടക്ക യാത്ര ഇതിനകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്. മദീന വഴി ആദ്യ ഘട്ടത്തില്‍ എത്തിയ 63,000 തീര്‍ത്ഥാടകരാണ് ജിദ്ദ വഴി മടങ്ങിയത്. ബാക്കിയുള്ളരുടെ മദീന വഴിയുള്ള മടക്കയാത്ര പുരോഗമിക്കുകയാണ്. നിലവില്‍ മക്കയിലും മദീനയിലുമായി എഴുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് ഉള്ളത്. രണ്ടാഴ്ചകകം ഇവര്‍ പൂര്‍ണ്ണമായും മദീന വഴി ഇന്ത്യയിലേക്ക് മടങ്ങും. അതിനിടെ, ഇന്ത്യയിലെത്തിയ ഇന്ത്യന്‍ സംഘം സഊദി ഹജ്ജ് മന്ത്രാലയ അധികൃതരുമായി കൂടിക്കാഴ്ച്ചകള്‍ നടത്തി. കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയ സിക്രട്ടറി എസ് എച്ച് സൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലം ഡയറക്റ്റര്‍ ജനറല്‍ എഞ്ചിനീയര്‍ മര്വാന് ബിന്‍ ഹുസ്നി അല്‍ സുലൈമാനിയുമായി കൂടിക്കാഴ്ച്ച നടത്തിയത്.
സഊദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സഈദ്, ഹജ്ജ് കോണ്‍സുല്‍ മുഹമ്മദ് നൂര്‍ റഹ്മാന് ശൈഖ് തുടങ്ങിയവരും കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. ഹജ്ജ് തയ്യാറെടുപ്പുകള്‍ കൂടിക്കാഴ്ചയില്‍ വിലയിരുത്തി. കോണ്‍സുലേറ്റില്‍ നടന്ന ഹജ്ജ് വിലയിരുത്താര്‍ യോഗത്തില്‍ മൂവര്‍ക്കും പുറമെ കേന്ദ്ര ന്യൂനപക്ഷ ജോയന്റ് സിക്രട്ടറി നിഗര്‍ ഫാത്വിമ ഹുസൈന്, എം ഡി നദീം തുടങ്ങിയവരും പങ്കെടുത്തു. ഡെപ്യൂട്ടേഷനില്‍ ഹജ്ജ് സേവനത്തിനെത്തിയ ഉദ്യോഗസ്ഥര്‍ക്കായി പ്രത്യേകം പ്രസന്റേഷനും സംഘടിപ്പിച്ചിരുന്നു.
കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രാലയ സിക്രട്ടറി എസ് എച്ച് സൈലേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സഊദി ഹജ്ജ് ഉംറ മന്ത്രാലയം ഡയറക്റ്റര്‍ ജനറല്‍ എഞ്ചിനീയര്‍ മര്വാന് ബിന്‍ ഹുസ്നി അല്‍ സുലൈമാനിയുമായി നടത്തിയ കൂടിക്കാഴ്ച്ച.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."