മാസ് റിയാദ് 15-ാം വാര്‍ഷികവും കുടിവെള്ള പദ്ധതി ഉദ്ഘാടനവും
മുക്കം: മാസ് റിയാദിന്റെ 15-ാം വാര്‍ഷികവും സൗത്ത് കൊടിയത്തൂര്‍ എ.യു.പി സ്കൂളില്‍ സ്ഥാപിച്ച ശീതീകരിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ജോര്‍ജ് എം. തോമസ് എം.എല്‍.എ നിര്‍വഹിച്ചു. കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ എല്‍.പി, യു.പി വിദ്യാര്‍ഥികള്‍ക്കായി നടത്തിയ മാസ് ടാലന്റ് ടെസ്റ്റ് വിജയികള്‍ക്കുള്ള സമ്മാനദാനവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയികളായ പ്രവാസികളുടെ കുട്ടികള്‍ക്കുള്ള മൊമെന്റോ വിതരണവും എം.എല്‍.എ നിര്‍വഹിച്ചു.
അന്‍പതോളം നിര്‍ധനരായ മുതിര്‍ന്ന പൗരന്മാരെ ആദരിക്കലും ധനസഹായ വിതരണവും കൊടിയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സി.ടി.സി അബ്ദുല്ല നിര്‍വഹിച്ചു. ദേശീയതലത്തിലുള്ള ഷോര്‍ട്ട്ഫിലിം മത്സരത്തില്‍ യുനെസ്കൊ പുരസ്കാരം ലഭിച്ച ഷംന കെ.പി, അസ്ലം ചെറുവാടി എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് നിര്‍വഹിച്ചു. ചടങ്ങില്‍ കെ.ടി ഉമ്മര്‍ അധ്യക്ഷനായി. സാബിറ തറമ്മല്‍, സാറ ടീച്ചര്‍, ഇ. യഅ്ഖൂബ് ഫൈസി, എന്‍. രവീന്ദ്രകുമാര്‍, സി.പി ചെറിയ മുഹമ്മദ്, കെ.ടി മന്‍സൂര്‍, സി.ടി കുഞ്ഞോയി, പി.ജെ കുര്യന്, അബ്ദുറഹ്മാന്, മുഹമ്മദ് കക്കാട്, വി. മീരാന്‍ കുട്ടി, നടുക്കണ്ടി അബൂബക്കര്‍, യു.പി ഹമീദ് മാസ്റ്റര്‍, കെ.ടി റഷീദ് മാസ്റ്റര്‍, ടി. അഹമ്മദ് സലീം, യൂസുഫ് പി.പി, ഹസ്സന് മാസ്റ്റര്‍ ഇല്ലക്കണ്ടി, മുഹമ്മദ് മാസ്റ്റര്‍ കരുത്തപറമ്പ്, റഫീഖ് വടക്കയില്‍, അസീസ് പി.പി, നാസര്‍ പി.പി, ശംസുദ്ദീന്‍ പി.വി, അലി പേക്കാടന്‍, ഷാഹുല്‍ ഹമീദ്, മന്‍സൂര്‍ നെല്ലിക്കാപറമ്പ്, മുജീബ് കുയ്യില്‍, ഹമീദ് പാറപ്പുറത്ത്, റിയാസ് കക്കാട്, നാസര്‍ കാരശ്ശേരി, നജീബ് ഷാ കൊടിയത്തൂര്‍, പി.സി മുജീബ് മാസ്റ്റര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."