പന്തളം രാജകുടുംബം 19-ാം നൂറ്റാണ്ടിലേക്ക് ജനതയെ തിരിച്ചുനടത്തുന്നു: സണ്ണി എം. കപിക്കാട്
മേപ്പയ്യൂര്‍: രാജാവില്ലാതെ എന്തു മന്ത്രിയെന്ന് ധിക്കാരത്തോടെ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന പന്തളം രാജകുടുംബം പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ജനതയെ തിരിച്ചുനടത്താന്‍ വ്യഗ്രതപ്പെടുകയാണെന്ന് ദലിത് ചിന്തകന്‍ സണ്ണി എം. കപിക്കാട്.
'ശബരിമല ആചാരം, വിശ്വാസം സ്വാതന്ത്ര്യം' വിഷയത്തില്‍ മേപ്പയ്യൂര്‍ റെഡ്സ്റ്റാര്‍ മേപ്പയ്യൂര്‍ ടൗണില്‍ സംഘടിപ്പിച്ച ജനാധിപത്യ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വതന്ത്ര ഇന്ത്യയുടെ നിയമത്തിന്റെ ചട്ടക്കൂടില്‍ പന്തളം രാജകുടുംബത്തിനു സവിശേഷാധികാരങ്ങളില്ല. വിശ്വാസത്തിന്റെ മറവില്‍ നടക്കുന്ന അനീതിയെയാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ വിധി ചോദ്യം ചെയ്യുന്നത്. ജനാധിപത്യ ബോധമുള്ള ഒരു പൗരസമൂഹത്തിന് ഈ വിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നടപടികളെ പൂര്‍ണമായി പിന്തുണക്കുന്നതായും അദ്ദേഹം പറഞ്ഞു.
പി.എം നിഷാന്ത് അധ്യക്ഷനായി. അഡ്വ. പി. രജിേലേഷ് മോഡറേറ്ററായി. സാംസ്‌കാരിക വിമര്‍ശകന്‍ രാജേന്ദ്രന്‍ എടത്തുംകര, ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി രാജേഷ് നാദാപുരം, സ്മിത നെരവത്ത്, എ. സുബാഷ് കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."