HOME
DETAILS
MAL
എയിംഫില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ സമരത്തിനൊരുങ്ങുന്നു
backup
June 10 2017 | 21:06 PM
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്‌സ് നടത്തി തട്ടിപ്പ് നടത്തുന്നുവെന്നാരോപിച്ച് അനിശ്ചിതകാല നിരാഹാര സമരം നടത്തുന്ന എയിംഫില്‍ വിദ്യാര്‍ഥികള്‍ അനിശ്ചിതകാല രാപ്പകല്‍ നിരാഹാര സമരത്തിനൊരുങ്ങുന്നു. സമരം തുടങ്ങി ഒരാഴ്ച പിന്നിട്ടിട്ടും പ്രശ്‌നത്തിന് പരിഹാരമാകാത്തതിനെ തുടര്‍ന്നാണ് പുതിയ സമരവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുന്നത്.
ഇന്നേക്ക് 11-ാം ദിവസമാണ് സമരം നടക്കുന്നത്. ആദര്‍ശ്, ഷാദില്‍ എന്നീ വിദ്യാര്‍ഥികളാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്. ആദര്‍ശ് അഞ്ചുദിവസവും ഷാദില്‍ രണ്ടുദിവസവുമാണ് നിരാഹാരം കിടക്കുന്നത്. ഇന്നലെ വിവിധ യുവജന വിദ്യാര്‍ഥി സംഘടനകള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."