HOME
DETAILS

അവഗണനയില്‍ പാറക്കടവ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍

  
backup
August 02 2016 | 22:08 PM

%e0%b4%85%e0%b4%b5%e0%b4%97%e0%b4%a3%e0%b4%a8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%be%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b4%9f%e0%b4%b5%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0


പാറക്കടവ്: ദിവസവും നിരവധി രോഗികള്‍ ചികിത്സക്കെത്തുന്ന പാറക്കടവ് പ്രൈമറി ഹെല്‍ത്ത് സെന്റര്‍ അവഗണനയില്‍. നിരവധി ഡിഫ്ത്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ഇവിടെ താല്‍ക്കാലിക ഡോക്ടരുടെ കീഴിലാണ് ഇപ്പോള്‍ ഈ സെന്റര്‍ പ്രവര്‍ത്തിച്ച് വരുന്നത്. കഴിഞ്ഞ മാസം ഒരു സ്ഥിരം ഡോക്ടറെ നിയമിച്ചെങ്കിലും അയാള്‍ സ്ഥലം മാറി പോകുകയായിരുന്നു.
ചെക്യാട് പഞ്ചായത്തിലേയും തൊട്ടടുത്ത കണ്ണൂര്‍ ജില്ലയിലെ കല്ലി ക്കണ്ടി, തൃപ്പങ്ങോട്ടൂര്‍ ഭാഗങ്ങളിലുള്ളവരുമാണ് ഇവിടെ ചികിത്സക്ക് എത്തുന്നതില്‍ ഭൂരിഭാഗവും. ആരോഗ്യ മന്ത്രി കെ.കെ ശൈലജയുടെ നിയോജക മണ്ഡലത്തോട് തൊട്ട് കിടക്കുന്ന ഈ ആരോഗ്യ കേന്ദ്രത്തെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മുറവിളി തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി. സുമനസ്സുകളായ നാട്ടുകാര്‍ രംഗത്തിറങ്ങി മാലിന്യം നിറഞ്ഞകിണര്‍ ശുചീകരിക്കുന്നതുള്‍പ്പെടെയുള്ള സഹായങ്ങള്‍ ചെയ്യുകയുണ്ടായി. നിലവില്‍ പഞ്ചായത്ത് അധികൃതരുടെ ശക്തമായ ഇടപെടല്‍ കാരണമാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
ആശുപത്രിയുടെ വികസനത്തിനായ് പ്രസിഡന്റ് തൊടുവയില്‍ മഹമൂദിന്റ നേതൃത്വത്തില്‍ ശ്രമംആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് ഭരണസമിതി ഡോക്ടര്‍ക്ക് പ്രത്യേകമായ പരിശോധന മുറിയും കുടിവെള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.  ഏതാണ്ട് ഒരു ഏക്കറോളം സ്ഥലം സ്വന്തമായി ഉള്ള ഇവിടെ വന്‍കിട ആരോഗ്യ പദ്ധതിക്ക് ആവശ്യമായ ഭൂമി ഉണ്ട്. ചെക്യാട്ടെ ബി.എസ്.എഫ് കേന്ദ്രത്തില്‍ നിന്നും എളുപ്പത്തില്‍  എത്തിപ്പെടാന്‍ പറ്റുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
ഒരു ദിവസം ഒരു ഡോക്ടര്‍ക്ക് പരിശോധന നടത്താന്‍ കഴിയുന്നതിലധികം രോഗികള്‍ ഇവിടെ എത്തുന്നതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കാനുള്ള നാട്ടുകാരുടെ ആവശ്യവും ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല. പ്രതിരോധ കുത്തിവെപ്പിനും മറ്റുമായി ഇവിടെയെത്തുന്നവരില്‍ ഭൂരിഭാഗവും സേവനം ലഭിക്കാതെ മടങ്ങി പോകുകയാണ് പതിവ്.
അടിയന്തര ഘട്ടങ്ങളില്‍ ആറ് കിലോമീറ്റര്‍ അകലെ നാദാപുരം സര്‍ക്കാര്‍ ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിലവിലെ ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഡോക്ടരുടെ സേവനം ഉറപ്പ് വരുത്തുന്നതിനും വേണ്ടി നാട്ടുകാര്‍ കര്‍മസമിതിയുണ്ടാക്കി സമരരംഗത്ത് ഇറങ്ങാനുള്ള തയാറെടുപ്പിലാണ്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago
No Image

ഹൂഡയുടെ കൈവിട്ടകളി

National
  •  2 months ago
No Image

കാണാതെ പോയ ജാതി സമവാക്യം; ഹരിയാനയില്‍ നിര്‍ണായകമായത് പിന്നോക്കദലിത് വോട്ടുകള്‍

National
  •  2 months ago